അസിം പ്രേംജി സര്‍വ്വകലാശാലയില്‍ പി ജി, യു ജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

  • അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22 ആണ്.

Update: 2023-11-15 08:46 GMT

കൊച്ചി: അസിം പ്രേംജി സര്‍വ്വകലാശാലയുടെ ബാംഗ്ലൂര്‍, ഭോപ്പാല്‍ ക്യാമ്പസുകളില്‍ ആരംഭിക്കുന്ന മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം, നാലുവര്‍ഷത്തെ മുഴുവന്‍സമയ റസിഡന്‍ഷ്യല്‍ ബിരുദം എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ എജ്യൂക്കേഷന്‍, എം എ ഡെവലപ്‌മെന്റ്, മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, എം എ എക്കണോമിക്‌സ്, ബി എ ഓണേഴ്‌സ്, ബി എസ് സി ഓണേഴ്‌സ്, ഡ്യൂവല്‍ ഡിഗ്രി ബിഎസ്‌സി ബിഎഡ് തുടങ്ങിയവയാണ് കോഴ്‌സുകള്‍.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 22 ആണ്. കര്‍ണാടക സര്‍ക്കാരിന്റെ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം അസിം പ്രേംജി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയാണ് അസിം പ്രേംജി യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.azimpremjiuniversity.edu.in സന്ദര്‍ശിക്കാം.

Tags:    

Similar News