എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഇനിയും ഓൺലൈനിൽ

ചോദ്യങ്ങൾ കൈമാറാൻ പരീക്ഷാകേന്ദ്രങ്ങളിൽ രണ്ട് ലാപ്‌ടോപ്പുകൾ ഉണ്ടായിരുക്കും

Update: 2023-11-24 09:00 GMT

സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്തും.  ഈ തീരുമാനത്തിന് മന്ത്രിസഭ ഉടൻ അനുമതി നൽകും. ടെസ്റ്റ് നടത്തുന്നതിന് സാങ്കേതിക വൈദഗ്ധ്യമുള്ള കമ്പനികളിൽ നിന്ന് ഉടൻ ടെൻഡർ ക്ഷണിക്കും. മൂന്ന് കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

നിലവിൽ, ഫിസിക്സ്-കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിങ്ങനെ രണ്ട് പേപ്പറുകളുള്ള പരീക്ഷ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള (300 മാർക്ക് ചോദ്യങ്ങൾ) ഒരൊറ്റ പേപ്പറായി നടത്താൻ എൻട്രൻസ് കമ്മീഷണർ ശുപാർശ ചെയ്യുന്നു, ഇത് അഖിലേന്ത്യാ എഞ്ചിനീയറിംഗിനുള്ള ജെഇഇ പരീക്ഷയുടെ മാതൃകയിലാണ്. 

പരീക്ഷ ഓൺലൈൻ ആക്കിയാൽ ഉത്തരസൂചിക അടുത്ത ദിവസവും, സ്‌കോർ  ഒരാഴ്ചക്കകവും പ്രസിദ്ധീകരിക്കാം. പ്രവേശനവും നേരത്തെ നടത്താവുന്നതാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികൾക്കായി കമ്പ്യൂട്ടർ സജ്ജീകരിക്കും. വിദ്യാർത്ഥികൾക്ക്  ചോദ്യങ്ങൾ കൈമാറാൻ പരീക്ഷാകേന്ദ്രങ്ങളിൽ രണ്ട് ലാപ്‌ടോപ്പുകൾ ഉണ്ടായിരുക്കും. ഉത്തരങ്ങൾ സേവ് ചെയ്ത ശേഷം  സെർവറിൽ രേഖപ്പെടുത്തും


Tags:    

Similar News