പതഞ്ജലി ഫുഡ്‌സിന് ജിഎസ്ടി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

  • ഉത്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ മാറ്റം വരുത്താന്‍ പദ്ധതിയിട്ടതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
  • വ്യാജ പരസങ്ങളില്‍ കമ്പനി കഴിഞ്ഞ മാസം സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം നേടിയിരുന്നു
  • ജിഎസ്ടി വകുപ്പിന്റെ ചണ്ഡീഗഡ് സോണല്‍ യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Update: 2024-04-30 08:12 GMT

പതഞ്ജലി ഫുഡ്സിന് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പലിശ അടക്കം 27.46 കോടി രൂപയുടെ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് അടക്കാത്തതിനാണ് നോട്ടീസ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ്, ചണ്ഡീഗഡ് സോണല്‍ യൂണിറ്റിന്റെ നോട്ടീസ് ലഭിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

2017 ലെ സംയോജിത ചരക്ക് സേവന നികുതി നിയമത്തിന്റെ 20 ാം വകുപ്പിനൊപ്പം 2017 ലെ കേന്ദ്ര ചരക്ക് സേവന നികുതി നിയമവും 2017 ലെ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ആക്ട് എന്നിവയുടെ സെക്ഷന്‍ 74 ഉം ബാധകമായ മറ്റ് വ്യവസ്ഥകളും ഉള്‍പ്പെടുത്തിയാണ് നോട്ടസ് നല്‍കിയിരിക്കുന്നതെന്നാണ് ജിഎസ്ടി വകുപ്പ് നല്‍കിയിരിക്കുന്ന വിശദീകരണം.

നിലവില്‍ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് മാത്രമേ നല്‍കിയിട്ടുള്ളൂ, അതോറിറ്റിക്ക് മുമ്പാകെ ഇതിന് വേണ്ടി മുന്നോട്ട് പോകാന്‍ ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കും,'' പതഞ്ജലി ഫുഡ്‌സ് പറഞ്ഞു.

അതേസമയം പ്രമോട്ടര്‍ ഗ്രൂപ്പായ പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യേതര ബിസിനസ് ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശം വിലയിരുത്തുമെന്ന് പതഞ്ജലി ഫുഡ്സ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

പതഞ്ജലി ഫുഡ്‌സ് മുന്‍പ് രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡെന്നാണ് അറിയപ്പെട്ടിരുന്നത്. പാപ്പരത്വ പ്രക്രിയയിലൂടെ പതഞ്ജലി ആയുര്‍വേദ് രുചി സോയയെ ഏറ്റെടുക്കുകയും പിന്നീട് കമ്പനിയെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.


Tags:    

Similar News