1 Dec 2025 4:13 PM IST
Summary
ശക്തമായ വ്യാവസായിക ആവശ്യകതയാണ് വിലവര്‍ധനവിന് കാരണം
റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും വെള്ളിയുടെ കുതിപ്പ്. വെള്ളിയുടെ ഈ വര്‍ഷത്തെ മുന്നേറ്റത്തിന്റെ ഏറ്റവും വലിയ കാരണം ശക്തമായ വ്യാവസായിക ആവശ്യകതയാണ്.വൈദ്യുതീകരണത്തിനായുള്ള ആഗോള ശ്രമങ്ങള്‍ കാരണം സോളാര്‍ പാനലുകള്‍, ഇവി ഘടകങ്ങള്‍, എഐ എന്നിവയില്‍ വെള്ളിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്.
ഒരു വര്‍ഷത്തില്‍ 100 ശതമാനത്തിനടുത്ത് മുന്നേറ്റം നടത്തി വെള്ളി. അടുത്ത ലക്ഷ്യം 60 ഡോളറെന്ന് പ്രവചനം. ഔണ്‍സിന് 56.99 ഡോളറിലാണ് വെള്ളി അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം ചെയ്യുന്നത്. ഒക്ടോബറില്‍ സ്ഥാപിച്ച റെക്കോര്‍ഡിനെയും മറികടന്ന കുതിപ്പാണ് വെള്ളി നടത്തുന്നത്.
2025ല്‍ ഇതുവരെ 93% കുതിച്ചുയര്‍ന്നു.യുഎസ് ജിയോളജിക്കല്‍ സര്‍വേ 'ക്രിട്ടിക്കല്‍ മിനറല്‍സ് ലിസ്റ്റ്'-ല്‍ വെള്ളിയെ ഉള്‍പ്പെടുത്തിയതാണ് നിലവിലെ മുന്നേറ്റത്തിന് കാരണമായത്. വെള്ളിയ്ക്ക് മേല്‍ കനത്ത താരിഫ് വരുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
സോളാര്‍ പാനലുകള്‍, ഇവി ഘടകങ്ങള്‍, എഐ, അടിസ്ഥാന സൗകര്യ വവ്യവസായങ്ങൾ എന്നീ മേഖലകളിലെ കുതിച്ചുചാട്ടം, സോളാര്‍ വ്യവസായത്തിൻ്റെ ആവശ്യകത ഉയര്‍ത്തി.തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും വിതരണത്തില്‍ കുറവുണ്ടായതും വെള്ളിയ്ക്ക് കരുത്തായി.
1980-ലെ ഊഹക്കച്ചവടം അല്ല. വെള്ളി വ്യാവസായിക ലോഹമായി പരിണമിക്കുകയും ആഗോള വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ ഉറപ്പിക്കലാണെന്നാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എന്റിച്ച് മണി സിഇഒ പറയുന്നു. വെള്ളിയുടെ മുന്നേറ്റം അവസാനിച്ചിട്ടില്ലെന്നാണ് വിദഗ്ധരും കരുതുന്നത്.യുബിഎസ്, 2026-ഓടെ വില ഔണ്‍സിന് 60 ഡോളറില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിസംബറിലെ ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും നിക്ഷേപത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.ക്ലീന്‍ എനര്‍ജിയിലേക്കുള്ള മാറ്റം, സാങ്കേതികവിദ്യകളിലെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, കുറഞ്ഞ ഇന്‍വെന്ററി എന്നിവ കാരണം വെള്ളിയുടെ ഈ അസാധാരണ റാലി അതിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് വിപണിയിലെ സൂചനകള്‍.
പഠിക്കാം & സമ്പാദിക്കാം
Home
