28 Nov 2025 4:37 PM IST
Summary
ഉത്പാദനത്തിലും ഡിമാന്റിലുമുള്ള അസമത്വം ലോക വിപണികളില്‍ വെള്ളി വിലയെ ബാധിച്ചു
ആഗോള വിപണിയില്‍ സര്‍വകാല റെക്കോര്‍ഡിനടുത്തെത്തി വെള്ളി വില. സ്പോട്ട് വില ഔണ്‍സിന് 54.18 ഡോളറിലേക്കാണ് വെള്ളിവിലയെത്തിയത്. അതായത് 54.50 എന്ന് റെക്കോര്‍ഡ് വിലയ്ക്ക് അടുത്താണ് വില നില്‍ക്കുന്നത്. ഉത്പാദനത്തിലും ഡിമാന്റിലുമുള്ള അസമത്വം ലോക വിപണികളില്‍ വെള്ളി വിലയെ ബാധിച്ചിട്ടുണ്ട്.
പാരിസ്ഥിതിക നിബന്ധനകളും ജോലിക്കാരുടെ കുറവും ലാറ്റിനമേരിക്ക പോലുള്ള പ്രധാന ഖനന മേഖലകളിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം വെള്ളിയുടെ ഉത്പാദനത്തില്‍ മാന്ദ്യമുണ്ടാക്കി. വ്യാവസായിക ആവശ്യങ്ങളും നിക്ഷേപ താത്പര്യങ്ങളും വര്‍ധിച്ചതിനാല്‍ ഡിമാന്റ് കൂടുകയും ചെയ്തു.
കൂടാതെ യഥാര്‍ത്ഥവും അടിസ്ഥാനപരവുമായ ഡിമാന്‍ഡ് ആണ് ഈ വിലവര്‍ദ്ധനവിന് കാരണമെന്ന് അനസില്റ്റുകള്‍ വിലയിരുത്തി. വിതരണത്തിലെ കുറവ്, യുഎസ് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷകള്‍ എന്നിവയും വെള്ളി വിലയെ പിന്തുണച്ചു.
സോളാര്‍, ഇലക്ട്രോണിക്സ് മേഖലകളില്‍ നിന്നുള്ള വ്യാവസായിക ഉപയോഗം വര്‍ദ്ധിച്ചു. ഇതോടെ ആഗോള വിപണിയില്‍ വെള്ളി ലഭ്യതയിലും കുറവുണ്ടായി.
വ്യാവസായിക ഡിമാന്റിനു പുറമെ നിക്ഷേപ മേഖലയിലെ ഡിമാന്റും വിലയിലെ കുതിപ്പിന് ആക്കംകൂട്ടി. അതിനാല്‍
വ്യാവസായിക ഡിമാന്‍ഡ് ശക്തമായി നിലനില്ക്കുകയും പലിശ നിരക്ക് കുറക്കാനുള്ള പ്രതീക്ഷകള്‍ തുടരുകയും ചെയ്യുന്നിടത്തോളം കാലം വെള്ളി വില ശക്തമായി തുടരുമെന്നും സാമ്പത്തിക വിദഗ്ധര്‍ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
