21 Nov 2025 4:45 PM IST
Summary
ഏകദേശം 48 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് വെള്ളത്തില്‍
യുഎസ് പ്രതിരോധം പ്രാബല്യത്തിൽ വരുന്നതിനാൽ തുറമുഖങ്ങളിലെത്താൻ പെടാപാടുപെട്ട് റഷ്യൻ എണ്ണ ടാങ്കറുകൾ. ഉപരോധം വരുന്നതോടെ ലക്ഷ്യസ്ഥാനത്തെത്താത കടലില്‍ കുടുങ്ങാനൊരുങ്ങുന്നത് ഏകദേശം 48 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയിലാണ്. വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന യുഎസ് ഉപരോധത്തിനുമുമ്പ് തുറമുഖങ്ങളിലെത്താനുള്ള ഒട്ടപ്പാച്ചിലിലാണ് ഇപ്പോൾ ടാങ്കറുകള്‍.
ഉപരോധം നിലവില്‍ വന്നുകഴിഞ്ഞാല്‍ ഡസന്‍ കണക്കിന് ടാങ്കറുകൾ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ തേടേണ്ടി വരും. ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യക്കുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് യുഎസിൻ്റെ ഉപരോധം.റഷ്യയുടെ മുന്‍നിര എണ്ണ ഉല്‍പ്പാദകരായ റോസ്‌നെഫ്റ്റ് പിജെഎസ്സിയെയും ലുക്കോയില്‍ പിജെഎസ്സിയെയും കരിമ്പട്ടികയില്‍ പെടുത്താനുള്ള വാഷിംഗ്ടണിന്റെ നീക്കം ഏറ്റവും തീഷ്ണമാണ്. കുറഞ്ഞ ഡിമാന്‍ഡും പ്രധാന റഷ്യന്‍ എണ്ണ ഗ്രേഡുകളിലെ കിഴിവുകളും കണക്കിലെടുക്കുമ്പോള്‍ നടപടികള്‍ വിജയകരമാണെന്ന് യുഎസ് ട്രഷറി ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
ഇന്ത്യന്‍ റിഫൈനര്‍മാര്രും പകരം എണ്ണ കണ്ടെത്താന്‍ തിരക്കുകൂട്ടുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ചരക്കുകള്‍ക്കായി എണ്ണ ടാങ്കറുകള്‍ ബുക്ക് ചെയ്യുന്ന വേഗതയില്‍, റൂട്ടിലേക്കുള്ള ചരക്ക് നിരക്ക് ഇതിനകം അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2022-ല്‍ ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം റഷ്യയുടെ കയറ്റുമതിയുടെ സിംഹഭാഗവും ചൈനയും ഇന്ത്യയും കൈയടക്കിയിരുന്നു.
പക്ഷേ റഷ്യന്‍ കയറ്റുമതിക്ക് സൗകര്യമൊരുക്കുന്ന ഏതൊരു കക്ഷിയെയും അമേരിക്ക പ്രകോപിപ്പിക്കുന്നതിനാല്‍, വരാനിരിക്കുന്ന ദ്വിതീയ ഉപരോധങ്ങളില്‍ കുടുങ്ങുമെന്ന് ഇരു രാജ്യങ്ങളും ഭയപ്പെടുന്നു. നിയന്ത്രണങ്ങളുടെ വ്യാപ്തി എണ്ണ ലഭ്യതയെയും സ്വാധീനിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
