പി എഫ് സി അറ്റാദായം 24% ഉയര്‍ന്ന് 4,893 കോടി രൂപ

ഡെല്‍ഹി: ഉയര്‍ന്ന വരുമാനത്തെ തുടര്‍ന്ന് പവര്‍ ഫിനാന്‍സ് കോർപറേഷന്റെ (പി എഫ് സി) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 24 ശതമാനം വര്‍ധന രേഖപ്പെടുത്തി 4,893.91 കോടി രൂപയിലെത്തി. 2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,963.18 കോടി രൂപയായിരുന്നു എന്ന് ബി എസ്‌ ഇ ഫയലിംഗ് പറയുന്നു. അവലോകന പാദത്തിലെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 18,441.72 കോടി രൂപയില്‍ നിന്ന് 19,215 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ 10 രൂപ വീതം മുഖവിലയുള്ള […]

Update: 2022-02-12 03:15 GMT

ഡെല്‍ഹി: ഉയര്‍ന്ന വരുമാനത്തെ തുടര്‍ന്ന് പവര്‍ ഫിനാന്‍സ് കോർപറേഷന്റെ (പി എഫ് സി) ഡിസംബര്‍ പാദത്തിലെ ഏകീകൃത അറ്റാദായം 24 ശതമാനം വര്‍ധന രേഖപ്പെടുത്തി 4,893.91 കോടി രൂപയിലെത്തി.

2020 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,963.18 കോടി രൂപയായിരുന്നു എന്ന് ബി എസ്‌ ഇ ഫയലിംഗ് പറയുന്നു. അവലോകന പാദത്തിലെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 18,441.72 കോടി രൂപയില്‍ നിന്ന് 19,215 കോടി രൂപയായി ഉയര്‍ന്നു.

കമ്പനിയുടെ 10 രൂപ വീതം മുഖവിലയുള്ള പെയ്‌ഡ്‌-അപ്പ് ഇക്വിറ്റി ഷെയറുകൾക്ക് 6 രൂപ വീതം മൂന്നാമത്തെ ഇടക്കാല ലാഭവിഹിതമായി നല്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

Tags:    

Similar News