ഹരിതോര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനം; ഇന്ത്യയെ പ്രശംസിച്ച് ലോക സാമ്പത്തിക ഫോറം

ക്ലീന്‍ എനര്‍ജിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യയും ചൈനയുമാണ്

Update: 2025-06-20 11:22 GMT

ഹരിതോര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പ്രശംസിച്ച് ലോക സാമ്പത്തിക ഫോറം. ലോകത്തിന്റെ ശുദ്ധവും സുസ്ഥിരവുമായ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തില്‍ രാജ്യത്തിന്റെ സ്ഥാനം നിര്‍ണായകമെന്നും പരാമര്‍ശം.

അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇന്ത്യ എന്നീ അഞ്ച് വലിയ സമ്പദ് വ്യവസ്ഥകളില്‍ മികച്ച പ്രകടനം കാഴ്ച വച്ചത് ഇന്ത്യയും ചൈനയുമാണ്. പുനരുപയോഗിക്കാവുന്നതും ശുദ്ധ ഊര്‍ജ്ജ സാങ്കേതികവിദ്യകളിലുമുള്ള

പരിവര്‍ത്തനം എടുത്ത് പറയേണ്ടതാണ്. ഊര്‍ജ്ജം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിലും മീഥേന്‍ പുന്തള്ളല്‍ കുറയ്ക്കുന്നതിലും ഇന്ത്യ പുരോഗതി കൈവരിച്ചു.

2025 ല്‍ 118 രാജ്യങ്ങളില്‍ 77 എണ്ണം അവരുടെ ഊര്‍ജ്ജ പരിവര്‍ത്തന സ്‌കോറുകള്‍ മെച്ചപ്പെടുത്തിയപ്പോള്‍, എല്ലാ പ്രധാന മേഖലകളിലും 28 ശതമാനം രാജ്യങ്ങള്‍മാത്രമാണ് സന്തുലിത പുരോഗതി കാണിച്ചത്. ഒന്നിലധികം മേഖലകളില്‍ പുരോഗതി കൈവരിക്കുന്ന ചുരുക്കം എമര്‍ജിങ് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നു. ഇന്ത്യ, കൂടുതല്‍ ആളുകള്‍ക്ക് വൈദ്യുതിയും ശുദ്ധമായ ഇന്ധനങ്ങളും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു.

മെച്ചപ്പെട്ട ഊര്‍ജ്ജ നിയമങ്ങള്‍ക്കൊപ്പം, സൗരോര്‍ജ്ജം, കാറ്റ്, മറ്റ് പുനരുപയോഗിക്കാവുന്ന സ്രോതസ്സുകള്‍ എന്നിവയില്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ പദ്ധതിയ്ക്കും പ്രശംസ ലഭിച്ചു.

ഗുജറാത്തിലെ കെമിക്കല്‍ വ്യവസായം, തമിഴ്‌നാട്ടിലെ പുനരുപയോഗ ഊര്‍ജ്ജ മേഖല, ഒഡീഷയിലെ സ്റ്റീല്‍ പ്ലാന്റുകള്‍ എന്നിവയെല്ലാം ഈ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. 

Tags:    

Similar News