എയര്‍ടെല്ലിന് വരുമാന വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

  • ഉപഭോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്നത് വരുമാനം വര്‍ധിപ്പിക്കും
  • താരിഫ് വര്‍ധനയില്ലാതെ പോലും കമ്പനിയുടെ വരുമാനം ഉയരുന്നു

Update: 2024-01-18 10:47 GMT

അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ ടെലികോം കമ്പനി ഭാരതി എയര്‍ടെല്ലിന്റെ ഉപഭോക്തൃതല വരുമാനത്തില്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ ഫീച്ചര്‍ ഫോണുകളില്‍നിന്നും സ്മാര്‍ട്ടുഫോണികളിലേക്ക് മാറുന്നതനുസരിച്ച് ഏഴുമുതല്‍ പത്ത് വരെ ശതമാനമായിരിക്കും വര്‍ധനവുണ്ടാകുക.

ഉപഭോക്താക്കള്‍ 4ജിയിലേക്കും 5ജിയിലേക്കും മാറുമ്പോള്‍ പ്രീമിയം വര്‍ധിപ്പിക്കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതു തെരഞ്ഞെടുപ്പിനുശേഷം ചാര്‍ജുകള്‍ വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ തീരുമാനിച്ചിരിക്കുകയുമാണ്. എന്നാല്‍ താരിഫ് വര്‍ധനയില്ലാതെ പോലും കമ്പനിയുടെ വരുമാനം ഉയരുന്നുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലികോം വിപണിയിലെ നിലവിലെ സ്ഥിരത, താരിഫ് വര്‍ധനയെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരതി എയര്‍ടെല്ലിന്റെ ഏകീകൃത വരുമാനം 11 ശതമാനം (2023-26) വര്‍ധിക്കുമെന്ന് പ്രമുഖ ബ്രോക്കറേജുകള്‍ കണക്കാക്കുന്നു. ഇത് ഡിറ്റിഎച്ച് ഇല്ലാതെ എല്ലാ ഇന്ത്യന്‍ സെഗ്മെന്റുകളും പിന്തുണയ്ക്കുന്നു. 5ജി നെറ്റ്വര്‍ക്കിന്റെ ഉപയോഗം വരുമാന വര്‍ധനക്ക് കാരണമാകും.

2019 ഡിസംബറില്‍ ആദ്യ സെറ്റ് താരിഫ് വര്‍ധനയോടെ സെക്ടര്‍ റിപ്പയര്‍ പ്രക്രിയ ആരംഭിച്ചു. 2021-ലും 2022-ലും അധിക വര്‍ധനവുണ്ടായി. എന്‍ട്രി ലെവല്‍ വോയ്സ്, ഡാറ്റ നിരക്കുകള്‍ 35-420 ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ ഭാരതിയുടെ എആര്‍പിയു 60 ശതമാനത്തോളം ഉയര്‍ന്നതായി ആക്സിസ് പറഞ്ഞു.

യുഎസ്, ചൈന, തായ്വാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ തുടങ്ങി മൂന്നോ നാലോ വര്‍ഷം മുമ്പ് 5ജി അവതരിപ്പിച്ച വിപണികളിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ വരുമാന വളര്‍ച്ചയില്‍ ഉയര്‍ച്ചയുണ്ടായി.

Tags:    

Similar News