റിലയന്‍സ് ജിയോ കൂട്ടിച്ചേര്‍ത്തത് 31.59 ലക്ഷം മൊബൈല്‍ യൂസര്‍മാരെ

  • ഭാരതി എയര്‍ടെല്‍ 3.52 ലക്ഷം യൂസര്‍മാരെ കൂട്ടിച്ചേര്‍ത്തു
  • വൊഡാഫോണ്‍-ഐഡിയയ്ക്ക് 20.44 ലക്ഷം വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു
  • ജിയോയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 45.23 കോടിയായി ഉയര്‍ന്നു

Update: 2024-01-06 07:32 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ 31.59 ലക്ഷം മൊബൈല്‍ യൂസര്‍മാരെ 2023 ഒക്ടോബറില്‍ നെറ്റ് വര്‍ക്കിലേക്ക് കൂട്ടിച്ചേര്‍ത്തു.

ഭാരതി എയര്‍ടെല്‍ 3.52 ലക്ഷം യൂസര്‍മാരെയും കൂട്ടിച്ചേര്‍ത്തു.

31.59 ലക്ഷം യൂസര്‍മാരെ കൂട്ടിച്ചേര്‍ത്തതോടെ ജിയോയുടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 45.23 കോടിയായി ഉയര്‍ന്നു.

3.52 ലക്ഷം യൂസര്‍മാരെ കൂട്ടിച്ചേര്‍ത്തതോടെ എയര്‍ടെല്ലിന്റെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഒക്ടോബറില്‍ 37.81 കോടിയായി ഉയര്‍ന്നു. സെപ്റ്റംബറില്‍ ഇത് 44.92 കോടിയായിരുന്നു.

ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒക്ടോബറില്‍ വൊഡാഫോണ്‍-ഐഡിയയ്ക്ക് 20.44 ലക്ഷം വയര്‍ലെസ് വരിക്കാരെ നഷ്ടപ്പെട്ടു.

ഒക്ടോബറില്‍ ആക്ടീവ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ഇടിവുണ്ടായി. ഏകദേശം 14 ലക്ഷം കുറഞ്ഞ് 104.5 കോടിയായി. അതേസമയം, ഒക്ടോബര്‍ അവസാനത്തോടെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം 115 കോടിയായി ഉയര്‍ന്നു.

Tags:    

Similar News