ടെലികോം മേഖലയുടെ മൊത്ത വരുമാനം കുതിച്ച് 80,899 കോടി രൂപയിൽ

  • റിലയന്‍സ് ജിയോയുടെ എജിആര്‍ 23,457.11 കോടി രൂപ

Update: 2023-12-06 14:30 GMT

ജൂണില്‍ അവസാനിച്ച പാദത്തില്‍ ടെലികോം സേവന ദാതാക്കളുടെ മൊത്ത വരുമാനം 5.88 ശതമാനം വര്‍ധിച്ച് 80,899 കോടി രൂപയായി ഉയര്‍ന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു. അതേസമയം പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, ടെലികോം സേവന ദാതാക്കളുടെ 2023 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത 85,356 കോടി രൂപയില്‍ നിന്ന് ത്രൈമാസ അടിസ്ഥാനത്തില്‍ മൊത്ത വരുമാനം 5.22 ശതമാനം കുറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം, ബാധകമായ മൊത്ത വരുമാനവും (ApGR) ക്രമീകരിച്ച മൊത്ത വരുമാനവും (AGR), യഥാക്രമം 6.17 ശതമാനവും 8.42 ശതമാനവും വര്‍ധിച്ച് 78,349 കോടി രൂപയും 65,354 കോടി രൂപയുമായി. 2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ മൊത്തവരുമാനം (ജിആര്‍) 5.22 ശതമാനം കുറഞ്ഞു, ബാധകമായ മൊത്തവരുമാനം (എപിജിആര്‍) 0.36 ശതമാനം ഇടിഞ്ഞു, അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) 1.75 ശതമാനം വര്‍ധിച്ചു.

പ്രമുഖർ മുന്നിൽ 

2023 ജൂണില്‍ അവസാനിച്ച പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ജിആര്‍ 5.88 ശതമാനവും എപിജിആര്‍ 6.17 ശതമാനവും എജിആര്‍ 8.42 ശതമാനവും വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാരിന്റെ ലൈസന്‍സ് ഫീസ് പിരിവ് 8.3 ശതമാനം വര്‍ധിച്ച് 5,246 കോടി രൂപയായപ്പോള്‍ സ്പെക്ട്രം ഉപയോഗ നിരക്ക് (എസ്യുസി) 59 ശതമാനം കുറഞ്ഞ് 818 കോടി രൂപയായി.

2021 ലെ ടെലികോം പരിഷ്‌കാരങ്ങളുടെ ഭാഗമായി, ഭാവിയില്‍ ലേലം ചെയ്യപ്പെടുന്ന സ്‌പെക്ട്രത്തിന് എസ്യുസി ഈടാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവന ദാതാക്കളാണ് ടെലികോം സേവനങ്ങളുടെ മൊത്തം എജിആറിന്റെ 80.52 ശതമാനം സംഭാവന ചെയ്തത്.

റിലയന്‍സ് ജിയോയുടെ എജിആര്‍ 9.02 ശതമാനം ഉയര്‍ന്ന് 23,457.11 കോടി രൂപയായും ഭാരതി എയര്‍ടെല്ലിന്റെ എജിആര്‍ 12.34 ശതമാനം ഉയര്‍ന്ന് 19,256 കോടി രൂപയായും വിഐഎല്ലിന്റെ എജിആര്‍ 1.21 ശതമാനം ഇടിഞ്ഞ് 7,267.76 കോടി രൂപയായും ഉയര്‍ന്നു.

ബിഎസ്എന്‍എല്ലിന്റെ എജിആര്‍ 5.88 ശതമാനം ഇടിഞ്ഞ് 2,049.95 കോടി രൂപയായും എംടിഎന്‍എല്‍ 33.17 ശതമാനം ഇടിഞ്ഞ് 142.79 കോടി രൂപയായും ടാറ്റയുടെ എജിആര്‍ 12.36 ശതമാനം ഉയര്‍ന്ന് 598.91 കോടി രൂപയായും ഉയര്‍ന്നു.

Tags:    

Similar News