25 Nov 2025 2:05 PM IST
9 മാസത്തിനുള്ളിൽ ഒരു കോടി രൂപ; മൂന്നാറില്‍ ഹിറ്റായി കെഎസ്ആർടിസി റോയല്‍ വ്യൂ ഡെബിള്‍ ഡെക്കര്‍
MyFin Desk
Summary
മൂന്നാറില്‍ കെഎസ്ആർടിസി റോയല്‍ വ്യൂ ഡെബിള്‍ ഡെക്കര്‍ സർവീസ് സൂപ്പർ ഹിറ്റാകുന്നു. മികച്ച വരുമാനം
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് വന്‍ ഹിറ്റ്. ഫെബ്രുവരി 8ന് തുടക്കം കുറിച്ച സര്‍വീസിന് ഒന്‍പത് മാസത്തിനിടെ 1 കോടി 74 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
യാത്രക്കാർക്ക് മൂന്നാറിന്റെ കാഴ്ചകൾ തടസ്സമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. ബസിന്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം.
മൂന്നാര്‍ ഡിപ്പോയില്‍ നിന്നാരംഭിച്ച് കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ സിഗ്നല്‍ പോയിന്റ്, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ് റോഡ് വഴി പെരിയ കനാല്‍ വെള്ളച്ചാട്ടം കണ്ട് തിരിച്ചെത്തുന്നതാണ് യാത്ര. 3 മണിക്കൂര്‍ നീളുന്നതാണ് ഒരു ട്രിപ്. മ്യൂസിക്ക് സിസ്റ്റമടക്കമുള്ള സൗകര്യങ്ങൾ ബസിലുണ്ട്. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ് നടത്താനുമുള്ള സൗകര്യവുമുണ്ട്.
എങ്ങനെ ബുക്ക് ചെയ്യാം?
കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. 'Munnar Royal View Double ഡെക്കർ' എന്ന് സെർച്ച് ചെയ്താൽ ബസ് ബുക്കിങ് കാണാം.
യാത്രാനിരക്ക്
മുകൾ നിലയിൽ 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
റോയല്‍ വ്യൂ സമയക്രമീകരണം
09:00 AM
12:30 PM
16:00 PM
പഠിക്കാം & സമ്പാദിക്കാം
Home
