ജനറല്‍-ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കല്‍; ഇളവുകള്‍ നല്‍കാന്‍ ഐആര്‍ഡിഎഐ നിര്‍ദേശം

  • മൂന്ന് ഡോസ് വാക്‌സീന്‍ സ്വീകരിച്ച പോളിസി ഉടമകള്‍ക്കാണ് പ്രീമിയം പുതുക്കുന്നതിന് ഇളവ് ലഭിക്കുക.

Update: 2022-12-30 04:49 GMT

ഹൈദരാബാദ്: ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനറല്‍-ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം പുതുക്കുന്നതിന് ഇളവുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ഇതുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദ്ദേശം നല്‍കി. കൊവിഡ്-19 നെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് റെഗുലേറ്ററിയുടെ നിര്‍ദേശം.

മൂന്ന് ഡോസ് വാക്‌സീന്‍ സ്വീകരിച്ച പോളിസി ഉടമകള്‍ക്കാണ് പ്രീമിയം പുതുക്കുന്നതിന് ഇളവ് ലഭിക്കുക. കൂടാതെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും, കോവിഡുമായി ബന്ധപ്പെട്ട ക്ലെയിം നടപടികള്‍ അതിവേഗം രപൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. ഇന്‍ഷുറന്‍സ് കമ്പനികളുടെ നേതൃത്വത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പങ്കെടുക്കുന്ന പോളിസി ഉടമകള്‍ക്ക് അനുകൂല്യങ്ങള്‍ നല്‍കുന്നതിനും നിര്‍ദേശമുണ്ട്.

കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ ക്യാഷ്ലെസ് മെഡി ക്ലെയ്മുകള്‍ ഉണ്ടായിരുന്നിട്ടും ചില ആശുപത്രികള്‍ പോളിസി ഉടമകളില്‍ നിന്നും ചാര്‍ജ് ഈടാക്കിയിരുന്നെന്നും, അത് കര്‍ശനമായി നിയന്ത്രിക്കണമെന്നും ഐആര്‍ ഡിഎഐ വ്യക്തമാക്കി.

2022 മാര്‍ച്ച് വരെയുള്ള കണക്കു പ്രകാരം കോവിഡ് മൂലമുള്ള 2.25 ലക്ഷത്തിലധികം ഡെത്ത് ക്ലെയിമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കോവിഡ് ചികിത്സക്കായി 25,000 കോടി രൂപയുടെ ക്ലെയ്മുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും റെഗുലേറ്ററി വ്യക്തമാക്കി. റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം, മൊത്തം 26,54,001 ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ തീര്‍പ്പാക്കിയത്.

Tags:    

Similar News