കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പിഴ, എല്‍ഐസി ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശം

  • പോളിസി വിവരങ്ങള്‍ അറിയാന്‍ എല്‍ഐസി തയാറാക്കിയിരിക്കുന്ന സംവിധാനങ്ങള്‍ അടുത്തറിയണം.

Update: 2022-12-21 09:12 GMT

കെവൈസി അപ്ഡേറ്റ് ചെയ്യാത്ത പോളിസി ഉടമകളില്‍ നിന്നും പിഴ ഈടാക്കുമെന്നുള്ള വിവരം വ്യാജമാണെന്ന് എല്‍ഐസി. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ വിവരം പ്രചരിച്ചിരുന്നത്. പോളിസി ഉടമകളെ കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇത് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമാണ്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള പിഴ ഈടാക്കില്ലെന്ന് എല്‍ഐസി ട്വീറ്റ് ചെയ്തു.

പോളിസി ഉടമയ്ക്ക് അവരുടെ പോളിസിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാനുണ്ടെങ്കില്‍ ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. (022) 6827 6827 എന്ന ഫോണ്‍ നമ്പര്‍, www.licindia.in എന്ന വെബ്സൈറ്റ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ എല്‍ഐസി ഇന്ത്യ ഫോറെവര്‍ (LICIndiaForever) എന്ന സാമൂഹിക മാധ്യമ അക്കൗണ്ട്, എല്‍ഐസി ശാഖകള്‍ എന്നിവ പ്രയോജനപ്പെടുത്താം.

എങ്ങനെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം

https://merchant.licindia.in/LICEPS/portlets/visitor/updateContact/UpdateContactController.jpf എന്ന ലിങ്കില്‍ കയറി പോളിസി ഉടമയുടെ പൂര്‍ണമായ പേര്, ജനന തീയ്യതി, ബന്ധപ്പെടാനുള്ള നമ്പര്‍ എന്നിവ നല്‍കണം. അടുത്തതായി ഡിക്ലറേഷന്‍, സബ്മിറ്റ് എന്നീ ബട്ടണുകള്‍ ക്ലിക്ക് ചെയ്യണം. അടുത്ത പേജില്‍ പോളിസി വിവരങ്ങള്‍ നല്‍കി വെരിഫൈ ചെയ്യാം. അതോടെ കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ആകും. കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യൂ എന്ന അറിയിപ്പോടെ നിരവധി ബാങ്കുകളുടെ പേരിലും ഇത്തരം വ്യാജ മെസേജുകള്‍ വന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

Tags:    

Similar News