ഓക്ഷന്‍ റേറ്റഡ് കടപ്പത്രം എന്താണ്?

കൊമേഷ്യല്‍ പേപ്പറുകളുടേയും കടപ്പത്രങ്ങളുടേയും മിശ്രിതമാണ് എആര്‍ഡികള്‍.

Update: 2022-01-12 00:41 GMT

വിപണി നിരക്കില്‍ പലിശയുള്ളതും, ലേലം ചെയ്ത് വില്‍ക്കുന്നതും, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്തതുമായ കടപ്പത്രങ്ങളാണ് ഓക്ഷന്‍ റേറ്റഡ്...

വിപണി നിരക്കില്‍ പലിശയുള്ളതും, ലേലം ചെയ്ത് വില്‍ക്കുന്നതും, ഓഹരികളാക്കി മാറ്റാന്‍ കഴിയാത്തതുമായ കടപ്പത്രങ്ങളാണ് ഓക്ഷന്‍ റേറ്റഡ് കടപ്പത്രങ്ങള്‍ (Auction rated debenturse). ഇത് താരതമ്യേന സുരക്ഷിതമായ ഉപകരണമാണ്. കൊമേഷ്യല്‍ പേപ്പറുകളുടേയും കടപ്പത്രങ്ങളുടേയും മിശ്രിതമാണ് എആര്‍ഡികള്‍. ഇവ ഒരു ഹ്രസ്വകാല ഉപകരണമാണെങ്കിലും കമ്പനികള്‍ ദീര്‍ഘകാല ധനസമാഹരണത്തിന് ഇവയെ ഉപയോഗിക്കാറുണ്ട്.

ഇന്‍വേഴ്സ് ഫ്ളോട്ട് ബോണ്ടുകള്‍

ഇന്‍വേഴ്സ് ഫ്ളോട്ട് ബോണ്ടുകളുടെ (inverse float bonds ) പലിശ നിരക്കുകള്‍ വിപണിയിലെ ഹ്രസ്വകാല പലിശ നിരക്കിനോട് വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് വിപണിയില്‍ പലിശ നിരക്ക് ഉയര്‍ന്നാല്‍ ബോണ്ടുകളുടെ കൂപ്പണ്‍ റേറ്റ് താഴും. വിപണിയിലെ പലിശ നിരക്ക് താഴ്ന്നാല്‍ ബോണ്ടുകളുടെ കൂപ്പണ്‍ ഉയരും. പലിശ നിരക്കിലെ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ട സാധ്യതകള്‍ ഇല്ലാതാക്കാനാണ് ഇത്തരം ബോണ്ടുകള്‍ വിപണിയില്‍ ഇറക്കിയത്. പലിശ നിരക്ക് ക്രമമായി കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഉപകരണങ്ങള്‍ നല്ല വരുമാനം നല്‍കുന്നത്. പലിശ നിരക്ക് ഉയര്‍ന്നാല്‍ ബോണ്ട് പുറത്തിറക്കിയവര്‍ക്കും, പലിശ നിരക്ക് താഴ്ന്നാല്‍ ബോണ്ടില്‍ നിക്ഷേപിച്ചവര്‍ക്കും നേട്ടമുണ്ടാകും.

Tags:    

Similar News