ടിഎംസി ഐപിഒ രണ്ടാം ദിവസം പൂർണമായി സബ്സ്‌ക്രൈബു ചെയ്തു

ഡെല്‍ഹി: സബ്സ്‌ക്രിപ്ഷന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ വ്യാപാരത്തില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ പൂര്‍ണമായി സബ്സ്‌ക്രൈബു ചെയ്തു. 831.6 കോടി രൂപയുടെ പബ്ലിക് ഓഫറിന് 88,32,292 ഓഹരികള്‍ക്കുള്ള ബിഡ്ഡുകള്‍ ലഭിച്ചു. റീട്ടെയില്‍ വ്യക്തിഗത നിക്ഷേപക വിഭാഗത്തിന് 2.15 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. സ്ഥാപനേതര നിക്ഷേപകര്‍ക്ക് 84 ശതമാനവും യോഗ്യതയുള്ള സ്ഥാപന ബയേഴ്സ് (ക്യുഐബി) ക്വാട്ട 73 ശതമാനവും സബ്സ്‌ക്രൈബുചെയ്തു. 1.58 കോടി ഓഹരികള്‍ക്ക് പ്രാരംഭ പബ്ലിക് ഓഫറില്‍ (ഐപിഒ) ഓഹരി ഒന്നിന് 500-525 […]

Update: 2022-09-06 05:19 GMT

ഡെല്‍ഹി: സബ്സ്‌ക്രിപ്ഷന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ വ്യാപാരത്തില്‍ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ പൂര്‍ണമായി സബ്സ്‌ക്രൈബു ചെയ്തു.

831.6 കോടി രൂപയുടെ പബ്ലിക് ഓഫറിന് 88,32,292 ഓഹരികള്‍ക്കുള്ള ബിഡ്ഡുകള്‍ ലഭിച്ചു. റീട്ടെയില്‍ വ്യക്തിഗത നിക്ഷേപക വിഭാഗത്തിന് 2.15 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. സ്ഥാപനേതര നിക്ഷേപകര്‍ക്ക് 84 ശതമാനവും യോഗ്യതയുള്ള സ്ഥാപന ബയേഴ്സ് (ക്യുഐബി) ക്വാട്ട 73 ശതമാനവും സബ്സ്‌ക്രൈബുചെയ്തു.

1.58 കോടി ഓഹരികള്‍ക്ക് പ്രാരംഭ പബ്ലിക് ഓഫറില്‍ (ഐപിഒ) ഓഹരി ഒന്നിന് 500-525 രൂപ വരെയാണ്. ആദ്യ ദിനമായ തിങ്കളാഴ്ച തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന്റെ ഐപിഒയ്ക്ക് 83 ശതമാനം സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചു. അതേസമയം ബാങ്കിന് വെള്ളിയാഴ്ച ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 363 കോടി രൂപ സമാഹരിച്ചു. ഓഹരി വിതരണം സെപ്തംബര്‍ 7ന് അവസാനിക്കും.

തൂത്തുക്കുടി ആസ്ഥാനമായുള്ള ബാങ്ക് ഭാവി മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഓഹരി വിതരണത്തില്‍ നിന്നുള്ള വരുമാനം വിനിയോഗിക്കും.

ഇത് പ്രധാനമായും സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ), കാര്‍ഷിക, റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് വിപുലമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ആക്‌സിസ് ക്യാപിറ്റല്‍, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് എന്നിവരാണ് ഓഫറിന്റെ മാനേജര്‍മാര്‍.

Tags:    

Similar News