ശിവം കെമിക്കൽസ് ഐപിഒ ഏപ്രിൽ- 25 വരെ

  • ഓഹരിയൊന്നിന് 44 രൂപയാണ് ഇഷ്യൂ വില
  • ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ഏപ്രിൽ 30 ലിസ്റ്റ് ചെയ്യും
  • ഒരു ലോട്ടിൽ 3000 ഓഹരികൾ

Update: 2024-04-23 11:59 GMT

ഹൈഡ്രേറ്റഡ് ലൈം(കാൽസ്യം ഹൈഡ്രോക്സൈഡ്) ഉത്പാദിപ്പിക്കുകയും വിവിധ ഉൽപ്പന്നങ്ങൾക്കായി വിതരണം ചെയ്യുന്ന ശിവം കെമിക്കൽസ് ഐപിഒ ഏപ്രിൽ 25-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 45.87 ലക്ഷം ഓഹരികളുടെ വില്പനയിലൂടെ 20.18 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ഏപ്രിൽ 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ ഏപ്രിൽ 30 ലിസ്റ്റ് ചെയ്യും. 

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 44 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 132,000 രൂപയാണ്. 

സഞ്ജീവ് ഗിർധർലാൽ വസന്ത്, സോഹം സഞ്ജീവ് വസന്ത്, ശിവം സഞ്ജീവ് വസന്ത് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ആര്യമാൻ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡാണ് ഇഷ്യൂവിൻ്റെ ലീഡ് മാനേജർ. കാമിയോ കോർപ്പറേറ്റ് സർവീസസ് ലിമിറ്റഡാണ് രജിസ്ട്രാർ.

ഇഷ്യൂവിൽ നിന്നുംക് ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യകതകൾ, ശേഷി വർദ്ധിപ്പിക്കുന്നതിനായി ഉപസ്ഥാപനമായ ശിവം കെമിക്കൽസ് ആൻഡ് മിനറൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2010 ഒക്ടോബറിൽ സ്ഥാപിതമായ ശിവം കെമിക്കൽസ് ജലാംശം ഹൈഡ്രേറ്റഡ് ലൈം (കാൽസ്യം ഹൈഡ്രോക്സൈഡ്) ഉൽപ്പാദിപ്പിക്കുകയും പൗൾട്രി ഫീഡ് സപ്ലിമെൻ്റ് (എംബിഎം), ഡി-കാൽസ്യം ഫോസ്ഫേറ്റ് (ഫീഡ് ഗ്രേഡ്), മഗ്നീഷ്യം ഓക്സൈഡ്, ലൈം സ്റ്റോൺ പൌഡർ തുടങ്ങിയ ഉത്പന്നങ്ങൾക്കായി വിതരണവും ചെയുന്നു. വിവിധ ഉത്പന്നങ്ങൾക്കായി കമ്പനി ഇതുവരെ 250,000 മെട്രിക് ടൺ വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.

കമ്പനിയുടെ ഉൽപ്പന്ന പോർട്ട്ഫോളിയോ:

പൗൾട്ടറി ഫീഡ് സപ്പ്ളെമെന്റ്സ്

ഡൈ-കാൽസ്യം ഫോസ്ഫേറ്റ്

മഗ്നീഷ്യം ഓക്സൈഡ്

ലൈം സ്റ്റോൺ പൌഡർ

ഹൈഡ്രേറ്റഡ് ലൈം (കാൽസ്യം ഹൈഡ്രോക്സൈഡ്)

Tags:    

Similar News