50 കോടി രൂപയുടെ സിൽവർ ഫണ്ടുമായി ആക്സിസ് മ്യൂച്ചൽ ഫണ്ട്

മുംബൈ: സിൽവർ എക്സ്ചെയ്ഞ്ച് ട്രേഡഡ് ഫണ്ടിലൂടെ 50 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടു ആക്സിസ് മ്യൂച്ചൽ ഫണ്ട്. ജൂലൈ മുതൽ മൂന്ന് മാസത്തേക്ക് ന്യൂ ഫണ്ട് ഓർഡറിലൂടെ ഫണ്ട് സമാഹരിക്കുന്നതിനു സെബി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കു എടുത്തു മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ സമാഹരണമാണിത്. ഈ സിൽവർ ഫണ്ട്, ആക്സിസ് സിൽവർ എക്സ്ചെയ്ഞ്ച് ട്രേഡഡ് ഫണ്ടിന്റെ യൂണിറ്റിലേക്ക് നിക്ഷേപിക്കും. സെപ്റ്റംബർ 2 മുതൽ 15 വരെയുള്ള കാലയളവിൽ ഇരു ഫണ്ടുകളും വാങ്ങുന്നതിനു സാധിക്കും. സിൽവർ എക്സ് ചെയ്ഞ്ച് […]

Update: 2022-09-03 00:03 GMT

മുംബൈ: സിൽവർ എക്സ്ചെയ്ഞ്ച് ട്രേഡഡ് ഫണ്ടിലൂടെ 50 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടു ആക്സിസ് മ്യൂച്ചൽ ഫണ്ട്.

ജൂലൈ മുതൽ മൂന്ന് മാസത്തേക്ക് ന്യൂ ഫണ്ട് ഓർഡറിലൂടെ ഫണ്ട് സമാഹരിക്കുന്നതിനു സെബി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കു എടുത്തു മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ സമാഹരണമാണിത്.

ഈ സിൽവർ ഫണ്ട്, ആക്സിസ് സിൽവർ എക്സ്ചെയ്ഞ്ച് ട്രേഡഡ് ഫണ്ടിന്റെ യൂണിറ്റിലേക്ക് നിക്ഷേപിക്കും. സെപ്റ്റംബർ 2 മുതൽ 15 വരെയുള്ള കാലയളവിൽ ഇരു ഫണ്ടുകളും വാങ്ങുന്നതിനു സാധിക്കും.

സിൽവർ എക്സ് ചെയ്ഞ്ച് ട്രേഡഡ് ഫണ്ടിന് എക്സിറ്റ് ലോഡ് ഇല്ല. എന്നാൽ സിൽവർ ഫണ്ട് ഓഫ് ഫണ്ടിന് അലോട്ട്‌മെന്റ് തീയതി മുതൽ ഏഴു ദിവസത്തിനുള്ളിൽ റെഡീം ചെയ്താൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ഉണ്ടാവും. ഏഴു ദിവസത്തിന് ശേഷം ചാർജുകൾ ഉണ്ടാകില്ല.

Tags:    

Similar News