$590 മില്യൺ റിയൽ എസ്റ്റേറ്റ് ഫണ്ടുമായി അബുദാബി ഇൻവെസ്റ്മെന്റും കൊട്ടക് ഗ്രുപ്പും

അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഡിഐഎ), കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ഒരു വിഭാഗവും ചേർന്ന് ഇന്ത്യൻ ഓഫീസ് സ്പേസുകളിൽ 590 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. എഡിഐഎ യുടെ ഉപസ്ഥാപനവുമായി 590 മില്യൺ ഡോളറിന്റെ പ്ലാറ്റഫോം രൂപീകരിച്ചുകൊണ്ട് അതിന്റെ 12 മത്തെ റിയൽ എസ്റ്റേറ്റ് ഫണ്ട് പൂർത്തിയാക്കിയെന്നു കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസേഴ്സ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ റിയാലിറ്റി മേഖലയിൽ നിക്ഷേപിക്കുന്നതിനായി ഏകദേശം 1 ബില്യൺ യുഎസ് ഡോളർ സമാഹരിച്ചതായി കൊട്ടക് റിയാലിറ്റി ഫണ്ടിന്റെ ചീഫ് […]

Update: 2022-06-21 07:35 GMT

അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഡിഐഎ), കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ഒരു വിഭാഗവും ചേർന്ന് ഇന്ത്യൻ ഓഫീസ് സ്പേസുകളിൽ 590 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

എഡിഐഎ യുടെ ഉപസ്ഥാപനവുമായി 590 മില്യൺ ഡോളറിന്റെ പ്ലാറ്റഫോം രൂപീകരിച്ചുകൊണ്ട് അതിന്റെ 12 മത്തെ റിയൽ എസ്റ്റേറ്റ് ഫണ്ട് പൂർത്തിയാക്കിയെന്നു കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസേഴ്സ് പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ റിയാലിറ്റി മേഖലയിൽ നിക്ഷേപിക്കുന്നതിനായി ഏകദേശം 1 ബില്യൺ യുഎസ് ഡോളർ സമാഹരിച്ചതായി കൊട്ടക് റിയാലിറ്റി ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് വികാസ് ചിമാകുർത്തി പറഞ്ഞു.

കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്, റിയൽ എസ്റ്റേറ്റ് ഫണ്ടിന് കീഴിൽ ഇതുവരെ 2.8 ബില്യൺ ഡോളറിലധികം സമാഹരികുകയും കൈകാര്യം ചെയുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ഓഫീസ് സ്‌പെയ്‌സിനായുള്ള ദീർഘകാല ഡിമാന്റിനെ നയിക്കുന്നത് രാജ്യത്തെ വിദഗ്ധ തൊഴിലാളികളെ ലക്ഷ്യമിടുന്ന ആഗോള സംഘടനകളും അവയുമായി ബന്ധപ്പെട്ട അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുന്ന ഫണ്ടുകളുമാണ്, എഡിഎഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ മുഹമ്മദ് അൽ ഖുബൈസി പറഞ്ഞു.

ആഗോള നിക്ഷേപകർക്ക് വ്യത്യസ്ത തന്ത്രങ്ങൾ നല്കാൻ ശേഷിയുള്ള അസറ്റ് മാനേജർ ആവുന്നതിനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് കൊട്ടക് ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസേഴ്‌സിന്റെ മാനേജിങ് ഡയറക്ടർ ശ്രീനി ശ്രീനിവാസൻ പറഞ്ഞു.

കൂടാതെ ഈ ഫണ്ട് ഈ വർഷം ഇന്ത്യയിലെ വിവിധ നിക്ഷേപ സാധ്യതകളെ വളർത്തുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News