പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടും ഭവന മേഖലയിൽ മുന്നേറ്റം

ഡെല്‍ഹി: മോര്‍ട്ട്‌ഗേജ്, പ്രോപ്പര്‍ട്ടി നിരക്കുകള്‍ വര്‍ധിച്ചിട്ടും ഇന്ത്യയുടെ റെസിഡന്‍ഷ്യല്‍ വിപണിയില്‍ ആവശ്യകത വര്‍ധിക്കുമെന്ന് പ്രതീക്ഷ. ഏഴ് മുന്‍നിര നഗരങ്ങളിലെ വില്‍പ്പന ഈ വര്‍ഷം 2.62 ലക്ഷം യൂണിറ്റ് എന്ന നിലയിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് കോവിഡ്‌ന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. നോട്ട് അസാധുവാക്കല്‍, റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ, RERA), ജിഎസ്ടി, കോവിഡ് തുടങ്ങിയ നിരവധി പ്രതിസന്ധികളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തുടര്‍ച്ചയായി ഭവന മേഖല അഭിമുഖീകരിച്ചത്. എന്നാൽ ഇപ്പോൾ ഭവന വിപണി ഘടനാപരമായ […]

Update: 2022-08-21 07:30 GMT

ഡെല്‍ഹി: മോര്‍ട്ട്‌ഗേജ്, പ്രോപ്പര്‍ട്ടി നിരക്കുകള്‍ വര്‍ധിച്ചിട്ടും ഇന്ത്യയുടെ റെസിഡന്‍ഷ്യല്‍ വിപണിയില്‍ ആവശ്യകത വര്‍ധിക്കുമെന്ന് പ്രതീക്ഷ.

ഏഴ് മുന്‍നിര നഗരങ്ങളിലെ വില്‍പ്പന ഈ വര്‍ഷം 2.62 ലക്ഷം യൂണിറ്റ് എന്ന നിലയിലേയ്ക്ക് എത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇത് കോവിഡ്‌ന് മുന്‍പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്.

നോട്ട് അസാധുവാക്കല്‍, റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ, RERA), ജിഎസ്ടി, കോവിഡ് തുടങ്ങിയ നിരവധി പ്രതിസന്ധികളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തുടര്‍ച്ചയായി ഭവന മേഖല അഭിമുഖീകരിച്ചത്. എന്നാൽ ഇപ്പോൾ ഭവന വിപണി ഘടനാപരമായ മാറ്റങ്ങളിലൂടെ കടന്നു പോകുകയാണെന്നും, നിലവില്‍ ദീര്‍ഘകാല ഉയര്‍ച്ചയുടെ തുടക്കത്തിലാണെന്നും വ്യവസായ വിദഗ്ധര്‍ കരുതുന്നു.

എല്ലാ പ്രധാന ലിസ്റ്റുചെയ്ത റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ബുക്കിംഗുകള്‍ രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ വില്‍പ്പന എണ്ണം ഇതിലും മികച്ചതായിരിക്കുമെന്ന് കണക്കുകൾ പറയുന്നു.

മൊത്തത്തിലുള്ള വിപണി കണക്കിലെടുക്കുകയാണെങ്കില്‍, പലിശനിരക്ക് പലപ്പോഴായി 140 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച ആര്‍ബിഐയുടെ തീരുമാനവും, ഇതിലൂടെ ഭവനവായ്പ വായ്പയെടുക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പലിശ വര്‍ധനവും വില്‍പ്പനയുടെ വേഗത കുറച്ചിട്ടുണ്ട്. ഒപ്പം ഭവന വിലയിലെ വര്‍ധനവും വിൽപ്പനയെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ പ്രത്യേകിച്ച്, സിമന്റ്, സ്റ്റീല്‍ എന്നിവയുടെ വില വര്‍ധന കാരണം ജൂണ്‍ പാദത്തില്‍ പ്രതിവര്‍ഷം ശരാശരി അഞ്ച് ശതമാനം വില ഉയര്‍ന്നു. എന്നാല്‍ വര്‍ധന ഹ്രസ്വകാലമാണെന്നും ഉത്സവ സീസണില്‍ ആവശ്യകത ഗണ്യമായി ഉയരുമെന്നുമാണ് വ്യവസായ മേഖല കണക്കാക്കുന്നത്.

ഡെല്‍ഹി-ഭരണ പ്രദേശ മേഖല, മുംബൈ മെട്രോപൊളിറ്റന്‍ മേഖല (എംഎംആര്‍), ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നീ ഏഴ് നഗരങ്ങളിലായി ഈ വര്‍ഷത്തെ ഭവന വില്‍പ്പന 2019ല്‍ രേഖപ്പെടുത്തിയ 2,61,358 യൂണിറ്റുകള്‍ കടന്നേക്കും.

കൊവിഡിന് മുന്‍പുള്ളതിനേക്കാള്‍ ആവശ്യകതയില്‍ വര്‍ധന വന്നേക്കാം. എന്നാല്‍ 2014 ലെ വില്‍പ്പന കണക്കായ 3.43 ലക്ഷം യൂണിറ്റിനേക്കാള്‍ കുറവായിരിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2014 ല്‍ രേഖപ്പെടുത്തിയത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചത് പകര്‍ച്ചവ്യാധിയുടെ കാലത്ത് വില്‍പ്പന പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 2020-ല്‍ ഭവന വില്‍പ്പന പകുതിയോളം ഇടിഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷം കുതിച്ചുയര്‍ന്നു.

ഭവനവായ്പകളുടെ 8.5 മുതല്‍ 9.00 ശതമാനം പലിശനിരക്ക് വരെ ഭവന ആവശ്യകതയെ ബാധിക്കില്ലെന്ന് മാക്രോടെക് ഡെവലപ്പേഴ്സ് എംഡിയും സിഇഒയുമായ അഭിഷേക് ലോധ വ്യക്തമാക്കി.

കഴിഞ്ഞ 7-8 വര്‍ഷമായി പ്രോപ്പര്‍ട്ടി വിലകള്‍ നിശ്ചലമായി തുടരുമ്പോള്‍ പലിശ നിരക്ക് 6.5 - 7.00 ശതമാനമായി കുറഞ്ഞതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിപണി ഏറ്റവും മികച്ചതാണെന്ന് ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ പിറോജ്ഷ ഗോദ്റെജ് അഭിപ്രായപ്പെട്ടു.

Tags:    

Similar News