ശവസംസ്‌കാരത്തിന് നികുതിയില്ല, വാടക വീടിൻറെ ജിഎസ്ടി ബാധകമാകുന്നതാര്‍ക്ക് ?

ഡെല്‍ഹി: വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ജിഎസ്ടി ഈടാക്കാനുള്ള നീക്കം സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുമ്പോള്‍ ജിഎസ്ടി ബാധകമാകില്ലെന്നും, വാണിജ്യ ആവശ്യങ്ങള്‍ക്ക് വീടുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ മാത്രമാണ് ജിഎസ്ടി ബാധകമാകുകയെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇറക്കിയ അറിയിപ്പിലുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു വാണിജ്യസ്ഥാപനത്തിന്റെ നടത്തിപ്പുകാരനോ പങ്കാളിയോ സ്വകാര്യ (വ്യക്തിഗത) ആവശ്യത്തിനായി വീട് വാടകയ്ക്ക് എടുത്താല്‍ ജിഎസ്ടി ബാധകമാകില്ല. വീട്ടുവാടകയ്ക്ക് ജിഎസ്ടി ചുമത്തിയുള്ള ഭേദഗതി ജൂലൈ 18 മുതല്‍ നടപ്പാക്കപ്പെട്ട സാഹചര്യത്തിലാണ് […]

Update: 2022-08-13 02:21 GMT
ഡെല്‍ഹി: വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ജിഎസ്ടി ഈടാക്കാനുള്ള നീക്കം സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് നല്‍കുമ്പോള്‍ ജിഎസ്ടി ബാധകമാകില്ലെന്നും, വാണിജ്യ ആവശ്യങ്ങള്‍ക്ക് വീടുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍ മാത്രമാണ് ജിഎസ്ടി ബാധകമാകുകയെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇറക്കിയ അറിയിപ്പിലുണ്ട്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു വാണിജ്യസ്ഥാപനത്തിന്റെ നടത്തിപ്പുകാരനോ പങ്കാളിയോ സ്വകാര്യ (വ്യക്തിഗത) ആവശ്യത്തിനായി വീട് വാടകയ്ക്ക് എടുത്താല്‍ ജിഎസ്ടി ബാധകമാകില്ല. വീട്ടുവാടകയ്ക്ക് ജിഎസ്ടി ചുമത്തിയുള്ള ഭേദഗതി ജൂലൈ 18 മുതല്‍ നടപ്പാക്കപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. വീട് വാണിജ്യാവശ്യത്തിന് വാടകയ്ക്ക് എടുക്കുന്നയാള്‍ 18 ശതമാനം ജിഎസ്ടി അടയ്ക്കണം. വാണിജ്യകേന്ദ്രങ്ങളിലും മറ്റും വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരത്തേതന്നെ ജിഎസ്ടി ബാധകമായിരുന്നു.
പുതിയ ഭേദഗതിയോടെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ വീടുകളും ഫ്‌ളാറ്റുകളും വാടകയ്ക്കെടുത്ത് പ്രവര്‍ത്തിക്കുന്ന വാണിജ്യസ്ഥാപനങ്ങള്‍ക്കുകൂടി ജിഎസ്ടി ബാധകമാകും. വീടു് വാടകയ്ക്ക് എടുക്കുന്ന എല്ലാവര്‍ക്കും ജിഎസ്ടി ബാധകമാകുമോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലുള്‍പ്പടെ സംശയങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ വിശദീകരണം ഇറക്കിയത്.
മോര്‍ച്ചറി സേവനങ്ങള്‍, മൃതശരീരം ദഹിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് ജിഎസ്ടി ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ശ്മശാനത്തിന്റെ നിര്‍മാണത്തിനാവശ്യമായ സാമഗ്രികളേയും ജി എസ് ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 18 മുതല്‍ പല അവശ്യ സേവനങ്ങള്‍ക്കും ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.
Tags:    

Similar News