ബിൽ കളയേണ്ട , 1 കോടി വരെ കേന്ദ്രത്തിന്റെ 'മേരാ ബിൽ മേരാ അധികാർ' പദ്ധതിയിലൂടെ നേടാം

  • മേരാ ബി ൽ മേരാ അധികാ ർ എന്നാണ് പദ്ധതിയുടെ പേര്
  • 10 ,000 മുതൽ 1 കോടി രൂപ വരെ നറുക്കെടുപ്പിലൂടെ ലാഭിക്കാം
  • 200 രൂപയുടെ ബിൽ മുതൽ അപ് ലോഡ് ചെയ്യാം

Update: 2023-08-23 08:21 GMT

കേന്ദ്ര സർക്കാരിന്റെ മേരാ ബിൽ മേരാ അധികാർ പദ്ധതി സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. ഇതിന്റെ ഭാഗമായി  മേരാ ബിൽ മേരാ അധികാർ ആപ്പ് കേന്ദ്ര സർക്കാർ  പുറത്തിറക്കുന്നതാണ്. ഈ മൊബൈൽ ആപ്പിൽ ജിഎസ്ടി ഇൻവോയിസ് അപ്‌ലോഡ് ചെയ്യുന്നവർക്കാണ്  1 കോടി രൂപ വരെ ക്യാഷ് പ്രൈസ് നേടാൻ  നേടാൻ അവസരം ലഭിക്കുക.

വിൽപ്പനക്കാരിൽ നിന്ന് യഥാർത്ഥ ഇൻവോയ്സുകൾ ആവശ്യപ്പെടാൻ പൗരന്മാരെയും, ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ 3 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് പദ്ധതി പ്രാബല്യത്തിൽ വരുന്നത്. അസം, ഗുജറാത്ത്‌, ഹരിയാന സംസ്ഥാനങ്ങളിലും പുതുച്ചേരി, ദാമൻ & ദിയു , ദാദ്ര & നഗർ ഹവേലി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും.



വിജയികളാവുന്നവർക്ക് 10 , 000 മുതൽ 1 കോടി രൂപ സമ്മാനത്തുക ലഭിക്കാം. 200 രൂപ മുതലുള്ള ബില്ലുകൾ അപ് ലോഡ് ചെയ്യാം . സെപ്റ്റംബർ 1 മുതൽ പ്രതിമാസം ഒരു വ്യക്തിക്ക് പരമാവധി 25 ഇൻവോയിസുകൾ അപ് ലോഡ ചെയ്യാം. മേരാ ബിൽ മേരാ അധികാർ മൊബൈൽ ആപ്പ് ഐഫോണിലും. ആൻഡ്രോയ്ഡ് ഫോണിലും ലഭ്യമാവും.

ആപ്പിൽ  ചെയ്ത ഇൻവോയ്സിൽ വിപണക്കാരന്റെ ജിഎസ്‌ടി ഐഎൻ ,ഇൻവോയ്‌സ്‌ നമ്പർ ,അടച്ച തുക, നികുതിതുക എന്നിവ ഉണ്ടായിരിക്കണം . സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ വില്പനക്കാരനിൽ നിന്ന് ഇൻവോയിസുകൾ ചോദിക്കാൻ പൗരന്മാരെയും ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്ന വിധത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

Tags:    

Similar News