പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിച്ച് പഞ്ചാബും, കേരളവും പഴയ സ്‌കീമിലേക്ക് മടങ്ങുമോ?

  പഞ്ചാബും ഒടുവില്‍ പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് തിരിച്ച് പോയി. നവരാത്രി സമ്മാനമായിട്ടാണ് പഞ്ചാബിലെ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സംവിധാനം പുനസ്ഥാപിച്ചത്. സംസ്ഥാന കാബിനറ്റ് ഇതു സംബന്ധിച്ച തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ട്വിറ്ററില്‍ സന്ദേശം പങ്കു വച്ചു. മുമ്പ് രാജസ്ഥാന്‍, ഛത്തീസ്ഗഢ്. ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നിലവിലെ പെന്‍ഷന്‍ രീതി മാറ്റി പഴയതിലേക്ക് പോയിരുന്നു. കേരളത്തിലും പഴയ പെന്‍ഷന്‍ സ്‌കീം കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ പല കുറി വ്യക്തമാക്കിയിരുന്നുവെങ്കിലും നിലവില്‍ അതു […]

Update: 2022-10-24 23:34 GMT

 

പഞ്ചാബും ഒടുവില്‍ പഴയ പെന്‍ഷന്‍ സംവിധാനത്തിലേക്ക് തിരിച്ച് പോയി. നവരാത്രി സമ്മാനമായിട്ടാണ് പഞ്ചാബിലെ സര്‍ക്കാര്‍- പൊതുമേഖലാ ജീവനക്കാര്‍ക്ക് പഴയ പെന്‍ഷന്‍ സംവിധാനം പുനസ്ഥാപിച്ചത്. സംസ്ഥാന കാബിനറ്റ് ഇതു സംബന്ധിച്ച തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ട്വിറ്ററില്‍ സന്ദേശം പങ്കു വച്ചു. മുമ്പ് രാജസ്ഥാന്‍, ഛത്തീസ്ഗഢ്. ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നിലവിലെ പെന്‍ഷന്‍ രീതി മാറ്റി പഴയതിലേക്ക് പോയിരുന്നു. കേരളത്തിലും പഴയ പെന്‍ഷന്‍ സ്‌കീം കൊണ്ടു വരുമെന്ന് സര്‍ക്കാര്‍ പല കുറി വ്യക്തമാക്കിയിരുന്നുവെങ്കിലും നിലവില്‍ അതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല.

പഴയ പെന്‍ഷന്‍ സ്‌കീം അനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ലഭിക്കാന്‍ യോഗ്യത ഉണ്ടായിരിക്കും. അവര്‍ വാങ്ങിയിരുന്ന ശമ്പളത്തിന്റെ പകുതി തുക പെന്‍ഷനായി ലഭിക്കുന്ന സംവിധാനമാണ് ഇത്. പുതിയ പെന്‍ഷന്‍ രീതി അഥവാ നിലവിലുള്ള എന്‍ പി എസ് സ്‌കീം അനുസരിച്ച് ജീവനക്കാര്‍ അവരുടെ ശമ്പളത്തിന്റെ നിശ്ചിത ശതമാനം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യും.

ശമ്പളത്തോടൊപ്പം ഓരോ മാസവും ഇങ്ങനെ വിഹിതം നല്‍കും. ഇങ്ങനെ നല്‍കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ ലഭിക്കുക. നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ സ്‌കീം അവസാനിപ്പിച്ച് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സംവിധാനത്തിലേക്ക് രാജ്യം പോകുന്നത് 2004 ഏപ്രില്‍ ഒന്നു മുതലാണ്.

Tags:    

Similar News