അടല്‍ പെന്‍ഷന്‍ യോജനയിലെ മാറ്റങ്ങളറിയാം, ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യം

ആദായ നികുതി നല്‍കുന്നവരാണോ? എങ്കില്‍ സാമൂഹിക സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ (എപിവൈ) ചേരുവാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന ചട്ടത്തില്‍ ഈ ഒക്ടോബര്‍ ഒന്നു മുതല്‍ ധനമന്ത്രാലയം പരിഷ്‌കാരം വരുത്തി. പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2015 ജൂണ്‍ 1 ന് അവതരിപ്പിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അവര്‍ നല്‍കുന്ന സംഭാവനകള്‍ അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ […]

Update: 2022-10-03 01:04 GMT

ആദായ നികുതി നല്‍കുന്നവരാണോ? എങ്കില്‍ സാമൂഹിക സുരക്ഷാ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ (എപിവൈ) ചേരുവാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന ചട്ടത്തില്‍ ഈ ഒക്ടോബര്‍ ഒന്നു മുതല്‍ ധനമന്ത്രാലയം പരിഷ്‌കാരം വരുത്തി. പ്രധാനമായും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2015 ജൂണ്‍ 1 ന് അവതരിപ്പിച്ച പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അവര്‍ നല്‍കുന്ന സംഭാവനകള്‍ അനുസരിച്ച് 60 വയസ്സ് കഴിഞ്ഞാല്‍ പ്രതിമാസം 1,000 രൂപ മുതല്‍ 5,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്ന പദ്ധതിയാണിത്. ആദായ നികുതി അടയ്ക്കുന്നവരാണെങ്കില്‍ അഥവാ ഇതിന് പരിധിയില്‍ വരുന്നവരാണെങ്കില്‍ പുതിയ ചട്ടമനുസരിച്ച് എപി വൈ യില്‍ അപേക്ഷിക്കാനാവില്ല. സമൂഹത്തിലെ താഴെ കിടയിലുള്ളവര്‍ക്ക്് ജീവിത സായാഹ്നത്തില്‍ പെന്‍ഷന്‍ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയായ ഇതില്‍ ഉയര്‍ന്ന വരുമാനക്കാരും നിക്ഷേപം നടത്തുന്നത് തടയാനാണ് പുതിയ ചട്ടം. ഒക്ടോബര്‍ ഒന്നു മുതല്‍ ആദായ നികുതി ദായകര്‍ എപിവൈയില്‍ അപേക്ഷ നല്‍കാന്‍ പാടില്ല.

നിലവിലുള്ളവര്‍ എന്തു ചെയ്യൂം?
ഒക്ടോബര്‍ 1 നോ അതിനു ശേഷമോ പദ്ധതിയില്‍ ചേര്‍ന്ന വരിക്കാരന്‍ അപേക്ഷിച്ച തീയതിയിലോ അതിന് ശേഷമോ ആദായനികുതി അടയ്ക്കുന്നയാളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ട് ക്ലോസ് ചെയ്യുകയും നാളിതുവരെയുള്ള പെന്‍ഷന്‍ തുക വരിക്കാരന് തിരികെ നല്‍കുകയും ചെയ്യും. ആദായനികുതി നിയമപ്രകാരം 2.5 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട വരുമാനമുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടതില്ല.

നിലവില്‍ 18-40 വയസ്സിനിടയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സേവിംഗ്‌സ് അക്കൗണ്ട് ഉള്ള ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ശാഖകള്‍ വഴി അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാം. മുന്‍ സാമ്പത്തിക വര്‍ഷം 99 ലക്ഷത്തിലധികം അടല്‍ പെന്‍ഷന്‍ യോജന അക്കൗണ്ടുകള്‍ ആരംഭിച്ചിരുന്നു.

Similar News