ബോട്ടിനെ തേടി 500 കോടിയുടെ നിക്ഷേപം: പുത്തന്‍ വെയറബിളുകള്‍ ഇറക്കിയേക്കും

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ബോട്ടിന് ആറ് കോടി യുഎസ് ഡോളറിന്റെ (ഏകദേശം 494 കോടി രൂപ) നിക്ഷേപം എത്തിയതിന് പിന്നാലെ പുത്തന്‍ മോഡലുകളും വിപണിയില്‍ എത്തിയേക്കുമെന്ന് സൂചന. വെയറബിള്‍, ഓഡിയോ ഡിവൈസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബോട്ടിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ പുതിയ നിക്ഷേപം ഉപയോഗിച്ച് വെയറബിള്‍ മോഡലുകളുടെയടക്കം പുതിയ ശ്രേണി ഇറക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. വാര്‍ബര്‍ഗ് പിന്‍കസും മലബാര്‍ ഇന്‍വെസ്റ്റുമെന്റുമാണ് ബോട്ടില്‍ നിക്ഷേപം […]

Update: 2022-10-28 04:26 GMT

smart wearable market growth

ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറിയ ബോട്ടിന് ആറ് കോടി യുഎസ് ഡോളറിന്റെ (ഏകദേശം 494 കോടി രൂപ) നിക്ഷേപം എത്തിയതിന് പിന്നാലെ പുത്തന്‍ മോഡലുകളും വിപണിയില്‍ എത്തിയേക്കുമെന്ന് സൂചന. വെയറബിള്‍, ഓഡിയോ ഡിവൈസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബോട്ടിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ പുതിയ നിക്ഷേപം ഉപയോഗിച്ച് വെയറബിള്‍ മോഡലുകളുടെയടക്കം പുതിയ ശ്രേണി ഇറക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

വാര്‍ബര്‍ഗ് പിന്‍കസും മലബാര്‍ ഇന്‍വെസ്റ്റുമെന്റുമാണ് ബോട്ടില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ധനസമാഹരണം നടത്താനായി പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ഇറങ്ങുന്നുവെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഏതാനും ആഴ്ച്ച മുന്‍പ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന് കീഴിലുള്ള ബ്രാന്‍ഡാണ് ബോട്ട്.

ഡെല്‍ഹിയിലാണ് കമ്പനിയുടെ ആസ്ഥാനം. 2014ല്‍ അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് ആരംഭിച്ച ബ്രാന്‍ഡിന്റെ ആദ്യ ഉത്പന്നം പ്രീമിയം നിലവാരത്തി ലുള്ള ചാര്‍ജ്ജിംഗ് കേബിളുകളായിരുന്നു. ശേഷമാണ് ട്രാവല്‍ ചാര്‍ജ്ജറുകളും ഹെഡ്‌ഫോണുകളും കമ്പനി ഇറക്കി തുടങ്ങിയത്. ഇപ്പോള്‍ മികച്ച നിലവാരമുള്ള ബ്ലൂടൂത്ത് ഹെഡ് സെറ്റുകളും, സ്പീക്കറുകളുമുള്‍പ്പടെ ബോട്ട് ഇറക്കുന്നുണ്ട്.

ലോകത്തെ മികച്ച വെയറബിള്‍ ബ്രാന്‍ഡ്

2020 ആയതോടെ ലോകത്തെ തന്നെ ഏറ്റവും മികച്ച അഞ്ചാമത്തെ വെയറബിള്‍ ബ്രാന്‍ഡായി ബോട്ട് വളര്‍ന്നു. ആപ്പിള്‍, ഷവോമി, വാവേയ്, സാംസങ് എന്നിവയാണ് യഥാക്രമം ഒന്നു മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ള ബ്രാന്‍ഡുകള്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ ഉപഭോക്താക്കളുടെ റിവ്യൂകളിലും ബോട്ടിനെ പറ്റി മികച്ച പ്രതികരണമാണുള്ളത്. മറ്റ് ബ്രാന്‍ഡുകളുമായി താരതമ്യം ചെയ്താല്‍ കംപ്ലെയിന്റ് കുറവാണ് എന്നതാണ് ബോട്ടിന്റെ പ്രത്യേകതയെന്നും ഉപഭോക്താക്കളുടെ റിവ്യുവിലുണ്ട്.

കമ്പനി അടുത്തിടെ ഇറക്കിയ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മികച്ച വില്‍പനയാണ് ലഭിക്കുന്നത്. വിദേശ മാര്‍ക്കറ്റിലും ബോട്ട് ഉത്പന്നങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ഗെയിംമിങ്ങ് പ്രേമികളെ ലക്ഷ്യമിട്ട് കമ്പനി അടുത്തിടെ ഇറക്കിയ 'ഇമ്മോര്‍ട്ടല്‍' ഹെഡ്‌സെറ്റ് മോഡലുകള്‍ക്കുള്‍പ്പടെ മികച്ച വില്‍പനയാണ് ലഭിച്ചത്. 2021-22ല്‍ 3,000 കോടി രൂപയുടെ വരുമാനമാണ് കമ്പനിയിലേക്ക് എത്തിയത്.

റിസര്‍ച്ച് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പ്പറേഷന്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ആഭ്യന്തര വിപണിയില്‍ 1.39 കോടി വെയറബിള്‍ ഡിവൈസുകളാണ് വിറ്റ് പോയത്. ഇതില്‍ ബോട്ടിന്റെ ഉത്പന്നങ്ങള്‍ക്കും മികച്ച വില്‍പന ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News