ടിക് ടോക്ക് നിരോധനം; ബില്‍ യുഎസ് സെനറ്റും അംഗീകരിച്ചു

  • ബില്‍ പാസാക്കിയത് മൃഗീയ ഭൂരിപക്ഷത്തില്‍
  • ഈ നിയമം യുഎസ് ഭരണഘടനയുടെ ആദ്യ ഭേദഗതി ലംഘിക്കുന്നുവെന്ന് ആരോപണം
  • ടിക് ടോക്ക് ദേശീയ സുരക്ഷ അപകടത്തിലാക്കുമെന്ന് നിയമനിര്‍മ്മാതാക്കള്‍

Update: 2024-04-24 07:22 GMT

ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്ക് നിരോധിക്കുന്നതിലേക്ക് നയിക്കുന്ന ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. ആപ്പിലെ ഓഹരി വില്‍ക്കുന്നതിനെതിരെ അതിന്റെ മാതൃ കമ്പനി തീരുമാനമെടുത്താല്‍ ആപ്പ് നിരോധിക്കപ്പെട്ടേക്കാം.

ഉക്രെയ്ന്‍, ഇസ്രയേല്‍, തായ്വാന്‍ എന്നിവയ്ക്കുള്ള സുരക്ഷാ സഹായവം ഉള്‍പ്പെടുന്ന 95 ബില്യണ്‍ ഡോളറിന്റെ നിയമനിര്‍മ്മാണ പാക്കേജിന്റെ ഭാഗമായാണ് ടിക് ടോക്കിനെതിരായ ബില്ലും പാസാക്കിയത്. 58 നെതിരെ 360 വോട്ടുകളുടെ ഭൂരിപക്ഷമാണ്് ബില്ലിന് ലഭിച്ചത്.

അതേസമയം ഈ വികസനം യുഎസും ടിക് ടോക്കും തമ്മിലുള്ള നിയമ തര്‍ക്കത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിയമം യുഎസ് ഭരണഘടനയുടെ ആദ്യ ഭേദഗതി ലംഘിക്കുന്നുവെന്ന് അവകാശപ്പെടുന്നു.

യു.എസ് ഭരണഘടനയുടെ ആദ്യ ഭേദഗതി പറയുന്നത്, ഏതെങ്കിലും മതസ്ഥാപനത്തെക്കുറിച്ചോ സംസാര സ്വാതന്ത്ര്യം മുതലായവയെ നിരോധിക്കുന്ന ഒരു നിയമത്തെക്കുറിച്ചോ കോണ്‍ഗ്രസ് ഒരു നിയമവും ഉണ്ടാക്കരുത് എന്നാണ്. അടുത്ത ഘട്ടമെന്ന നിലയില്‍, പാസാക്കിയ ബില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സമര്‍പ്പിക്കും, അദ്ദേഹം നിയമത്തില്‍ ഒപ്പിടുമെന്ന് വീണ്ടും സ്ഥിരീകരിച്ചു.

രാജ്യത്തെ യുവാക്കളെയും ആപ്പ് ഉപയോക്താക്കളെയും സ്വാധീനിക്കാന്‍ ടിക് ടോക്ക് ഉപയോഗിക്കാമെന്ന് യുഎസ് ഉദ്യോഗസ്ഥരും സര്‍ക്കാരും വിശ്വസിക്കുന്നു. അതിനാല്‍ തന്നെ യുഎസ് തിരഞ്ഞെടുപ്പു സംബന്ധിച്ച് യുഎസിന് ആശങ്കയുണ്ട്.

170 ദശലക്ഷം യുഎസ് ഉപയോക്താക്കളുടെ ഡാറ്റ സര്‍ക്കാരിന് വില്‍ക്കാന്‍ ആപ്പ് ഉടമകളെ ചൈന നിര്‍ബന്ധിതരാക്കാനുള്ള സാധ്യതയുള്ളതിനാല്‍ ടിക് ടോക്ക് ദേശീയ സുരക്ഷ അപകടത്തിലാക്കുമെന്ന്് പല നിയമനിര്‍മ്മാതാക്കളും വിശ്വസിക്കുന്നു.

ടിക് ടോക്ക് നിരോധിക്കാന്‍ നീക്കം നടത്തുന്ന ആദ്യത്തെ രാജ്യമല്ല യു.എസ്. 2020ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇന്ത്യ ടിക് ടോക്കും മറ്റ് നിരവധി ചൈനീസ് ആപ്പുകളും നിരോധിച്ചിരുന്നു. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 2023ല്‍ നേപ്പാളും ആപ്പ് നിരോധിച്ചിരുന്നു.

Tags:    

Similar News