സ്ഥിര നിക്ഷേപം, 0.9 ശതമാനം നിരക്കുയര്‍ത്തി ഇന്ത്യന്‍ ബാങ്ക്

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി ഇന്ത്യന്‍ ബാങ്ക്. രണ്ടു കോടി രൂപയില്‍ താഴെയുള്ള ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.9 ശതമാനമാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ ബാങ്ക് ഏഴ് ദിവസം മുതല്‍, അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്ക 2.80 ശതമാനം മുതല്‍ 6.30 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രകാരം രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ […]

Update: 2022-10-31 04:01 GMT

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുയര്‍ത്തി ഇന്ത്യന്‍ ബാങ്ക്. രണ്ടു കോടി രൂപയില്‍ താഴെയുള്ള ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.9 ശതമാനമാണ് ഉയര്‍ത്തിയത്. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നു.
നിലവില്‍ ബാങ്ക് ഏഴ് ദിവസം മുതല്‍, അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക്ക 2.80 ശതമാനം മുതല്‍ 6.30 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. പുതുക്കിയ നിരക്കുകള്‍ പ്രകാരം രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് പരമാവധി 6.50 ശതമാനം പലിശ ലഭിക്കും.

ഏഴ് ദിവസം മുതല്‍ 29 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.80 ശതമാനം, 30 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മൂന്ന് ശതമാനം എന്നീ നിരക്കിലാണ് പലിശ ലഭിക്കുന്നത്. നിക്ഷേപ കാലാവധി 46 ദിവസം മുതല്‍ 90 ദിവസം വരെ, 91 ദിവസം മുതല്‍ 120 ദിവസം വരെ, 121 ദിവസം മുതല്‍ 180 ദിവസം വരെ, 181 ദിവസം മുതല്‍ ഒമ്പത് മാസം, ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെ എന്നീ കാലയളവുകളില്‍ യഥാക്രമം 3.25 ശതമാനം, 3.50 ശതമാനം, 3.85 ശതമാനം, 4.50 ശതമാനം, 4.75 ശതമാനം എന്നീ നിരക്കുകളിലാണ് പലിശ ലഭിക്കുന്നത്.
ഒരു വര്‍ഷ കാലാവധിയുള്ള നിക്ഷേപത്തിന് 6.10 ശതമാനം പലിശ ലഭിക്കും.

ഒരു വര്‍ഷത്തിനു മുകളിലും രണ്ട് വര്‍ഷത്തില്‍ താഴെയുമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ പലിശ നിരക്ക് 6.30 ശതമാനമാണ്. രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ കാലാവധിയില്‍ 6.50 ശതമാനമാണ് നിരക്ക്. മൂന്നു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ 6.40 ശതമാനമാണ് പലിശ. അഞ്ച് വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കും 6.40 ശതമാനം പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തിനു മുകളില്‍ പലിശ നിരക്ക് 6.30 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ പലിശയും ഉയര്‍ത്തിയിട്ടുണ്ട്. പത്ത് കോടി രൂപ വരെയാണ് നിക്ഷേപമെങ്കില്‍ 0.50 ശതമാനം അധിക പലിശ ലഭിക്കും. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് നിക്ഷേപ കാലാവധിയെങ്കില്‍ 0.25 ശതമാനം അധിക പലിശ ലഭിക്കും.

എണ്‍പത് വയിസനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള ഇന്ത്യന്‍ ബാങ്ക് ഗോള്‍ഡന്‍ ഏജ് സ്പെഷ്യല്‍ ടേം ഡെപ്പോസിറ്റ് പ്രകാരം അധിക പലിശയായി ലഭിക്കുന്നത് 0.25 ശതമാനമാണ്. നാളെ അവസാനിക്കുന്ന (ഒക്ടോബര്‍ 31) 'ഐഎന്‍ഡി ഉ്തസവ് 610' എന്ന സ്പെഷ്യല്‍ നിക്ഷേപ പദ്ധതി പ്രകാരം 610 ദിവത്തേക്കുള്ള നിക്ഷേപ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് 6.10 ശതമാനം, മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.15 ശതമാനം, എണ്‍പത് വയസിനു മുകളിലുള്ളവര്‍ക്ക് 6.50 ശതമാനം എന്നിങ്ങനെയാണ് പലിശ ലഭിക്കുന്നത്.

Tags:    

Similar News