കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം 60 വയസായി ഏകീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇനി 60 വയസ്. സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവ് ധനവകുപ്പാണ് പുറത്തിറക്കിയത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ തല്‍ക്കാലം ഈ പ്രായ പരിധി നടപ്പിലാക്കില്ല. എന്നാല്‍, 122 പൊതുമേഖല സ്ഥാപനങ്ങള്‍, ആറ് ധനകാര്യ കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് ഇതിന്റെ നേട്ടം ലഭിക്കും. പൊതു മേഖല സ്ഥാപനങ്ങളെ ശമ്പള, വേതന പരിഷ്‌കരണത്തിനായി സ്ഥാപനത്തിന്റെ മികവിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി […]

Update: 2022-10-31 05:36 GMT

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഇനി 60 വയസ്. സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു കൊണ്ടുള്ള ഉത്തരവ് ധനവകുപ്പാണ് പുറത്തിറക്കിയത്.

കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ തല്‍ക്കാലം ഈ പ്രായ പരിധി നടപ്പിലാക്കില്ല. എന്നാല്‍, 122 പൊതുമേഖല സ്ഥാപനങ്ങള്‍, ആറ് ധനകാര്യ കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് ഇതിന്റെ നേട്ടം ലഭിക്കും.

പൊതു മേഖല സ്ഥാപനങ്ങളെ ശമ്പള, വേതന പരിഷ്‌കരണത്തിനായി സ്ഥാപനത്തിന്റെ മികവിന്റെ അടിസ്ഥാനത്തില്‍ എ,ബി,സി,ഡി എന്നിങ്ങനെ തരം തിരിക്കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. വളര്‍ച്ച നേടുന്ന സ്ഥാപനങ്ങളെയാണ് എ ഗ്രേഡില്‍ ഉള്‍പ്പെടുത്തുന്നത്. പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന് ഓരോ സ്ഥാപനവും നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ തരംതിരിക്കുന്നത്. അപേക്ഷ നല്‍കിയില്ലെങ്കിലും, ധനകാര്യ സ്റ്റേറ്റ്മെന്റ് നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കിയില്ലെങ്കിലും സ്ഥാപനങ്ങളെ തരംതാഴ്ത്തും

Tags:    

Similar News