ആരാണ് ഏഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ്?

ഇന്‍ഫോര്‍മല്‍ ഫണ്ടേഴ്‌സ്, ഏഞ്ചല്‍ ഫണ്ടേഴ്‌സ്, പ്രൈവറ്റ് സെക്ടേഴ്‌സ്, ബിസിനസ് ഏഞ്ചല്‍സ് എന്നീ പേരുകളിലെല്ലാം ഏഞ്ചല്‍ നിക്ഷേപകര്‍ അറിയപ്പെടുന്നു

Update: 2022-01-07 03:52 GMT
story

സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ചെറുകിട സംരംഭകര്‍ക്കും പ്രാഥമിക നിക്ഷേപംനല്‍കുന്നവരാണ് ഏഞ്ചല്‍ നിക്ഷേപകര്‍ (Angel Investors). ഇവര്‍ വലിയ...

സ്റ്റാര്‍ട്ടപ്പുകള്‍ക്കും, ചെറുകിട സംരംഭകര്‍ക്കും പ്രാഥമിക നിക്ഷേപം
നല്‍കുന്നവരാണ് ഏഞ്ചല്‍ നിക്ഷേപകര്‍ (Angel Investors). ഇവര്‍ വലിയ സംരംഭകരോ, അല്ലെങ്കില്‍ ഉയര്‍ന്ന മൂല്യമുള്ള (High net worth individuals) വ്യക്തികളോ ആയിരിക്കും. സാധാരണയായി ഇവര്‍ ഒറ്റത്തവണ നിക്ഷേപമാണ് നടത്തുന്നത്.

ലാഭകരമായ ബിസിനസുകളില്‍ മാത്രം നിക്ഷേപിക്കുന്ന ബാങ്കിംഗ്-ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഏഞ്ചല്‍ നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളെയും,
ബിസിനസുകളെയും അതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ പിന്തുണയ്ക്കുകയും അവയെ
മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു.

സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗിന്റെ രണ്ടാം ഘട്ടത്തിലാണ് ഏഞ്ചല്‍ നിക്ഷേപകര്‍ കടന്നു വരുന്നത്. വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളില്‍ (വി സി ഫണ്ടുകള്‍) നിന്ന് വ്യത്യസ്തമായി, ഇവര്‍ സാധാരണയായി സ്വന്തം പണം തന്നെ നിക്ഷേപത്തിന് ഉപയോഗിക്കുന്നു. ബിസിനസിന്റെ സ്വഭാവമനുസരിച്ച് ഇവര്‍ നല്‍കുന്ന ഫണ്ടുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. ഇത്തരം നിക്ഷേപങ്ങള്‍ അപകടസാധ്യത കൂടുതലുള്ളതായതിനാല്‍ ഏഞ്ചല്‍ നിക്ഷേപകര്‍ മൊത്തം നിക്ഷേപത്തിന്റെ 10%ല്‍ കൂടുതല്‍ ഇവയ്ക്ക് നല്‍കുന്നില്ല.

ബിസിനസുകളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തെക്കാള്‍, സ്റ്റാര്‍ട്ടപ്പുകളെ അവയുടെ ആദ്യ ചുവടു മുതല്‍ സഹായിക്കുന്നതില്‍ ഏഞ്ചല്‍ നിക്ഷേപകര്‍ ശ്രദ്ധിക്കുന്നു. അതിനാല്‍ തന്നെ ഇവര്‍ വി സി ക്യാപിറ്റലിസ്റ്റുകളുടെ വിപരീതമാണെന്ന് പറയാം. ഇവര്‍ ഇന്‍ഫോര്‍മല്‍ ഫണ്ടേഴ്‌സ്, ഏഞ്ചല്‍ ഫണ്ടേഴ്‌സ്, പ്രൈവറ്റ് സെക്ടേഴ്‌സ്, ബിസിനസ് ഏഞ്ചല്‍സ് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു. ഏഞ്ചല്‍ ഇന്‍വെസ്‌റ്റേഴ്‌സ് വ്യക്തികളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ഫണ്ടുകള്‍ നല്‍കുന്ന സ്ഥാപനം ഒരു ബിസിനസോ,ട്രസ്‌റ്റോ, അല്ലെങ്കില്‍ നിക്ഷേപ ഫണ്ടുകളോ ആയിരിക്കാം.

ഏഞ്ചല്‍ നിക്ഷേപകര്‍ ആദ്യഘട്ടത്തിലും, വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകള്‍ രണ്ടാമത്തെ ഘട്ടത്തിലും, പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപങ്ങള്‍ അവസാന ഘട്ടത്തിലുമുള്ള നിക്ഷേപങ്ങളാണെന്നാണ് സാധാരണയായി പറയുന്നത്.

Tags:    

Similar News