മാസവരുമാനത്തിന്റെ എത്ര ശതമാനം വരെ വായ്‌പ തിരിച്ചടവ് ആകാം?

ഒരാള്‍ക്ക് എത്ര ബാധ്യത ആകാം? അല്ലെങ്കില്‍ ഒരാളുടെ മാസവരുമാനത്തില്‍ വിവിധ വായ്പകളുടെ ഇ എം ഐ ആയും ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയുടെ തിരിച്ചടവായും മറ്റും എത്ര ശതമാനം വരെ തിരിച്ചടവ് ആകാം? അങ്ങനെ അളന്ന് കുറിച്ച കണക്കൊന്നുമില്ലെങ്കിലും ഇത് സംബന്ധിച്ച് ഒരു ധാരണയുണ്ടായിരിക്കുന്നത് സാമ്പത്തിക ഉത്തരവാദിത്വമുള്ളവര്‍ക്ക് നല്ലതാണ്. ചെലവ് അനിയന്ത്രിതമാണെങ്കില്‍ അതിന് കൂച്ചുവിലങ്ങ് ഇടുന്നതിനും പിശുക്ക് ഒഴിവാക്കി ആയാസ രഹിതമായി ജീവിക്കുന്നതിനും ഇത് ആവശ്യമാണ്. ഇതനുസരിച്ചാകും മറ്റൊരു സാമ്പത്തിക ആവശ്യത്തിന് ബാങ്കുകളെ സമീപിച്ചാല്‍ വായ്പ പോലും അനുവദിക്കുക. […]

Update: 2022-01-09 00:47 GMT

ഒരാള്‍ക്ക് എത്ര ബാധ്യത ആകാം? അല്ലെങ്കില്‍ ഒരാളുടെ മാസവരുമാനത്തില്‍ വിവിധ വായ്പകളുടെ ഇ എം ഐ ആയും ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയുടെ...

ഒരാള്‍ക്ക് എത്ര ബാധ്യത ആകാം? അല്ലെങ്കില്‍ ഒരാളുടെ മാസവരുമാനത്തില്‍ വിവിധ വായ്പകളുടെ ഇ എം ഐ ആയും ക്രെഡിറ്റ് കാര്‍ഡ് ബാധ്യതയുടെ തിരിച്ചടവായും മറ്റും എത്ര ശതമാനം വരെ തിരിച്ചടവ് ആകാം? അങ്ങനെ അളന്ന് കുറിച്ച കണക്കൊന്നുമില്ലെങ്കിലും ഇത് സംബന്ധിച്ച് ഒരു ധാരണയുണ്ടായിരിക്കുന്നത് സാമ്പത്തിക ഉത്തരവാദിത്വമുള്ളവര്‍ക്ക് നല്ലതാണ്. ചെലവ് അനിയന്ത്രിതമാണെങ്കില്‍ അതിന് കൂച്ചുവിലങ്ങ് ഇടുന്നതിനും പിശുക്ക് ഒഴിവാക്കി ആയാസ രഹിതമായി ജീവിക്കുന്നതിനും ഇത് ആവശ്യമാണ്. ഇതനുസരിച്ചാകും മറ്റൊരു സാമ്പത്തിക ആവശ്യത്തിന് ബാങ്കുകളെ സമീപിച്ചാല്‍ വായ്പ പോലും അനുവദിക്കുക. കിട്ടുന്ന വരുമാനം മുഴുവനുമോ സിംഹ ഭാഗമോ ഇ എം ഐ അടയ്ക്കാനായി വിനിയോഗിക്കുന്നവരാണെങ്കില്‍ ബാങ്കുകള്‍ മറ്റൊരു വായ്പ നിരുത്സാഹപ്പെടുത്തും. കാരണം തിരിച്ചടവ് കുടിശിക ഇല്ലാതിരിക്കുന്നതിനാണല്ലോ ബാങ്ക് താത്പര്യപ്പെടുക.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് എഫ് ഒ ഐ ആര്‍ പരിഗണിക്കുക.

എഫ് ഒ ഐ ആര്‍ എന്നാല്‍

'ഫിസ്‌കസഡ് ഒബ്ലിഗേഷന്‍ ടു ഇന്‍കം റേഷ്യോ' എന്നതിന്റെ ചുരുക്കപ്പേരാണ്. കടം തിരിച്ചടയ്ക്കലും ആകെ വരുമാനവും തമ്മിലുള്ള അനുപാതമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത് കണക്കാക്കുന്നതിന് ഒരാളുടെ മൊത്തം സാമ്പത്തിക ബാധ്യത പരിഗണിക്കേണ്ടതുണ്ട്. ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പകളുടെ ഇ എം ഐ, ക്രെഡിറ്റ് കാര്‍ഡിലെ തിരിച്ചടവ് ഇതെല്ലാം കണക്കാക്കിയാണ് ഒരാളുടെ എഫ് ഒ ഐ ആര്‍ കണക്കാക്കുന്നത്. ഇങ്ങനെ വിവിധ വായ്പകളുടെ ഇ എം ഐ യും ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള മറ്റ് ബാധ്യതകളുടെ മാസ തിരിച്ചടവും കണക്കിലെടുത്താവും ഇത് കണ്ടെത്തുക. അതായിത് എഫ് ഒ ഐ ആര്‍ 40-50 ശതമാനത്തിലുള്ളവരാണ് താരതമ്യേന സുരക്ഷിതരായി കണക്കാക്കപ്പെടാറുള്ളത്. ഇത്തരക്കാര്‍ക്ക് വായ്പ തിരിച്ചടവിന് ശേഷം അത്യാവശ്യം ലിക്വഡിറ്റിയോടെ നിത്യജീവിതം ചിട്ടപ്പെടുത്താനാവും എന്നാണ് കണക്കാക്കുന്നത്. ഇതിന് മുകളിലാണ് എഫ് ഒ ഐ ആര്‍ എങ്കില്‍ പിന്നീടൊരു വായ്പ തരപ്പെടുത്തുക അത്ര എളുപ്പമല്ല.

വായ്പ കാലാവധി നീ്ട്ടുക

എഫ് ഒ ഐ ആര്‍ പരിതിയില്‍ നിര്‍ത്താന്‍ മാര്‍ഗങ്ങളുണ്ട്. കഠിനമായ സാമ്പത്തിക സമ്മര്‍ദത്തില്‍ ജീവിതം വഴിമുട്ടുന്നുണ്ട് എന്ന് തോന്നുന്നുവെങ്കില്‍ നിലവിലുള്ള വായ്പകള്‍ക്ക് കുറഞ്ഞ ഇ എം ഐ ആവശ്യപ്പെട്ട് വായ്പ കാലാവധി കൂട്ടാം. ഇതിന് വായ്പ എടുത്തിട്ടുള്ള ബാങ്കുമായി ബന്ധപ്പെടാം. പിന്നീട് പണം ഉണ്ടാകുമ്പോള്‍ മുന്‍കൂര്‍ അടച്ച് ഇ എം ഐ കൂട്ടിയെടുത്തപ്പോള്‍ പലിശയിനത്തിലുണ്ടായ നഷ്ടം നികത്താം.

Tags:    

Similar News