എന്താണ് ഡാറ്റാ വിഷ്വലൈസേഷന്‍?
ഡാറ്റ കൂടുന്നതിനനുസരിച്ച്, കൂടുതല്‍ ആളുകളും അവരുടെ കമ്പ്യൂട്ടറിലും മൊബൈല്‍ ഉപകരണങ്ങളിലും സ്ഥിതിവിവരക്കണക്കുകള്‍ ആക്സസ് ചെയ്യാന്‍ ഡാറ്റ ഷ്വലൈസേഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്നു
കോവിഡ് കണക്കുകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഗ്രാഫിക്‌സും ഇന്‍ഫോഗ്രാഫിക്‌സും...
കോവിഡ് കണക്കുകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ. ഗ്രാഫിക്‌സും ഇന്‍ഫോഗ്രാഫിക്‌സും ഉപയോഗിച്ചുള്ള അവതരണത്തിനു പകരം വലിയ ടെകസ്റ്റ് ഒരു സ്റ്റോറിയില്‍ ചെയ്താല്‍ എത്ര പേര്‍ അത് ശ്ര?ദ്ധിക്കും? കൈയ്യിലുള്ള ഡാറ്റയെ ആളുകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റുന്ന ചാര്‍ട്ടുകളോ, ഗ്രാഫുകളോ ആക്കി മാറ്റുന്നതാണ് ഡാറ്റ വിഷ്വലൈസേഷന്‍. പേരു സൂചിപ്പിക്കും പോലെ എളുപ്പത്തില്‍ ഡാറ്റ ഉപയോഗിച്ച് ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയുക എന്നതാണ് ഡാറ്റ വിഷ്വലൈസേഷന്റെ ഗുണം.
തത്സമയ ട്രെന്‍ഡുകള്‍,ഡാറ്റായില്‍ പറയുന്ന വിവരങ്ങളെക്കുറിച്ചുള്ള പുതിയ സ്ഥിതിവിവരക്കണക്കുകള്‍ എന്നിവ ഡാറ്റ വിഷ്വലൈസേഷന്‍ വഴി മനസ്സിലാക്കാനും മറ്റുള്ളവരുമായി പങ്കിടാനും എളുപ്പമാക്കുന്നു.
ഒരു വിവര വിഷ്വലൈസേഷന്‍ ടൂളാണ് ഡാഷ്‌ബോര്‍ഡ്. ഒന്നോ അതിലധികമോ പേജുകളിലോ, സ്‌ക്രീനുകളിലോ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിക്കൊണ്ട് ഒറ്റനോട്ടത്തില്‍ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ ഡാഷ്‌ബോര്‍ഡ് സഹായിക്കുന്നു. ഒരു സ്റ്റാറ്റിക് ഗ്രാഫിക്‌സ് അവതരിപ്പിക്കുന്ന ഇന്‍ഫോഗ്രാഫിക്കില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ററാക്ടീവ് ഡാഷ്‌ബോര്‍ഡ്. വലിയ ഡേറ്റ സെറ്റുകളില്‍ നിന്ന് നേരിട്ട് സങ്കീര്‍ണ്ണമായ ഡാറ്റാ പോയിന്റുകള്‍ തരംതിരിച്ച് ഡാഷ്‌ബോര്‍ഡ് തത്സമയ വിവരങ്ങള്‍ നല്‍കുന്നു.
ഒരു ഇന്ററാക്ടീവ് ഡാഷ്ബോര്‍ഡ് ആവശ്യാനുസരണം വ്യത്യസ്ത തരം ഡേറ്റകള്‍ അടുക്കുന്നതും ഫില്‍ട്ടര്‍ ചെയ്യുന്നതും ഡ്രില്‍ ചെയ്യുന്നതും എളുപ്പമാക്കുന്നു. എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു, അടുത്തതായി എന്ത് സംഭവിക്കും എന്നിവ തിരിച്ചറിയാന്‍ ഡാറ്റാ സയന്‍സ് ടെക്‌നിക്കുകളും ഉപയോഗിക്കാം.
ഡാറ്റ കൂടുന്നതിനനുസരിച്ച്, കൂടുതല്‍ ആളുകളും അവരുടെ കമ്പ്യൂട്ടറിലും മൊബൈല്‍ ഉപകരണങ്ങളിലും സ്ഥിതിവിവരക്കണക്കുകള്‍ ആക്സസ് ചെയ്യാന്‍ ഡാറ്റ ഷ്വലൈസേഷന്‍ ടൂളുകള്‍ ഉപയോഗിക്കുന്നു. ബിസിനസ്സുകാര്‍, ഡാറ്റാ അനലിസ്റ്റുകള്‍, ഡാറ്റാ സയന്റിസ്റ്റുകള്‍ എന്നിവര്‍ ഡാറ്റാധിഷ്ഠിതമായി ബിസിനസ്സ് വിലയിരുത്താനും മറ്റും ഡാഷ്‌ബോര്‍ഡുകള്‍ ഉപയോഗിച്ചു വരുന്നു.
പ്രാധാന്യം
- ഒരു ഡാറ്റാ സയന്റിസ്റ്റിനെ ആശ്രയിക്കാതെ തന്നെ സങ്കീര്‍ണ്ണമായ ഡാറ്റയ്ക്കുള്ളിലെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്താനും പാറ്റേണുകള്‍ മനസ്സിലാക്കാനും കഴിയും.
- ഡാറ്റ വിശകലനം നടത്താന്‍ കുറച്ച് സമയം മാത്രമെ ചെലവഴിക്കേണ്ടി വരുന്നുള്ളൂ. അതിനാല്‍ അടുത്ത ഘട്ടത്തിലേക്കാവശ്യമായ കാര്യങ്ങള്‍ മനസിലാക്കാനും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നു.
- മറ്റുള്ളവരുമായി എളുപ്പത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നു.
- ഒറ്റ ഉറവിടത്തിലേക്ക് ഡാറ്റ മുഴുവനായി നല്‍കാന്‍ കഴിയുന്നു.
ഡാറ്റകള്‍ പലപ്പോഴും അവയുടെ ലക്ഷ്യങ്ങള്‍, അവതരിപ്പിക്കേണ്ട രീതി, ദൃശ്യ സവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ന് ഡാറ്റ വിഷ്വലൈസേഷന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ടു തന്നെ എല്ലാ മേഖലകളിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.