ഗൂഗിള്‍ എര്‍ത്തിനെ അറിയാം

കത്തെ ഏതൊരു തെരുവും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാണാന്‍ കഴിയുന്നതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇവിടെയിരുന്നു കൊണ്ട് ആഫ്രിക്കയിലെയോ, അമേരിക്കയിലോ ഉള്ള ഒരു തെരുവ് നമുക്ക് കണ്ടെത്തി ചുറ്റിക്കാണാം. ഇതിനായി ഗൂഗിള്‍ വികസിപ്പിച്ചെടുത്തതാണ് ഗൂഗിള്‍ എര്‍ത്ത്. തുടക്കത്തില്‍ കീഹോള്‍ എര്‍ത്ത് വ്യൂവര്‍ എന്നായിരുന്നു ഇതിന്റെ പേര്. പ്രധാനമായും ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഭൂമിയുടെ ത്രിമാന രൂപത്തെ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ എര്‍ത്ത് ചെയ്യുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍, ഏരിയല്‍ ഫോട്ടോഗ്രാഫി, ജിഐഎസ് ഡാറ്റ എന്നിവ ഉപയോഗിച്ചാണ് ഭൂമിയെ മാപ്പ് […]

Update: 2022-01-10 03:26 GMT
story

കത്തെ ഏതൊരു തെരുവും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാണാന്‍ കഴിയുന്നതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ?...

കത്തെ ഏതൊരു തെരുവും നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാണാന്‍ കഴിയുന്നതിനെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഇവിടെയിരുന്നു കൊണ്ട് ആഫ്രിക്കയിലെയോ, അമേരിക്കയിലോ ഉള്ള ഒരു തെരുവ് നമുക്ക് കണ്ടെത്തി ചുറ്റിക്കാണാം. ഇതിനായി ഗൂഗിള്‍ വികസിപ്പിച്ചെടുത്തതാണ് ഗൂഗിള്‍ എര്‍ത്ത്. തുടക്കത്തില്‍ കീഹോള്‍ എര്‍ത്ത് വ്യൂവര്‍ എന്നായിരുന്നു ഇതിന്റെ പേര്.

പ്രധാനമായും ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഭൂമിയുടെ ത്രിമാന രൂപത്തെ അവതരിപ്പിക്കുകയാണ് ഗൂഗിള്‍ എര്‍ത്ത് ചെയ്യുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍, ഏരിയല്‍ ഫോട്ടോഗ്രാഫി, ജിഐഎസ് ഡാറ്റ എന്നിവ ഉപയോഗിച്ചാണ് ഭൂമിയെ മാപ്പ് ചെയ്തത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് ഭൂപ്രദേശങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് കാണാന്‍ സാധിക്കുന്നു.

ഉപയോക്താക്കള്‍ക്ക് വിലാസങ്ങള്‍ എന്റര്‍ ചെയ്ത് കീബോര്‍ഡോ മൗസോ ഉപയോഗിച്ച് വെര്‍ച്വല്‍ ലോകം ചുറ്റിക്കാണാം. കീഹോള്‍ മാര്‍ക്ക്അപ്പ് ലാംഗ്വേജ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ഡാറ്റ ഗൂഗിള്‍ എര്‍ത്തില്‍ ചേര്‍ക്കാനാവും. ഫോമുകള്‍ അല്ലെങ്കില്‍ ബ്ലോഗുകള്‍ പോലുള്ള വിവിധ ഉറവിടങ്ങളില്‍ ലോക്കേഷന്‍ അപ്ലോഡ് ചെയ്യാനും ഗൂഗിള്‍ എര്‍ത്ത് ഉപയോഗിക്കാം.

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നെടുത്ത പല തരത്തിലുള്ള ചിത്രങ്ങള്‍ കാണിക്കാന്‍ ഗൂഗിള്‍ എര്‍ത്തിന് കഴിയും. ഇതൊരു വെബ് മാപ്പ് സര്‍വീസ് ക്ലയന്റ് കൂടിയാണ്. ലോകത്തിന്റെ 98 ശതമാനത്തിലധികം സ്ഥലങ്ങളും ഗൂഗിള്‍ എര്‍ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. കൂടാതെ 10 ദശലക്ഷം മൈല്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളും എടുത്തു കഴിഞ്ഞു. ഈ ദൂരം കണക്കാക്കിയാല്‍ ഏകദേശം 400-ലധികം തവണ ലോകം ചുറ്റുന്നതിന് സമമാണ്.

ഗൂഗിള്‍ എര്‍ത്തിന്റെ പിന്നിലെ പ്രധാന സാങ്കേതികവിദ്യ 1990-കളുടെ അവസാനത്തില്‍ ഗ്രാഫിക്‌സില്‍ ആണ് വികസിപ്പിച്ചെടുത്തത്. അക്കാലത്ത്, കമ്പനി ത്രിമാനഗെയിമിംഗ് സോഫ്റ്റ്വെയര്‍ ലൈബ്രറികള്‍ വികസിപ്പിക്കുകയായിരുന്നു. 1999-ല്‍ ജോണ്‍ ഹാങ്കെയുടെ നേതൃത്വത്തില്‍ കീഹോള്‍ ഐ എന്‍ സി എന്ന കമ്പനി രൂപിതമായി.

ഇന്റര്‍നെറ്റ് ഉപയോഗിച്ച് മാപ്പിംഗ് ഡാറ്റയുടെ വലിയ ഡാറ്റാബേസുകള്‍ സൃഷ്ടിക്കുന്നതിനുള്ള വിദ്യ കീഹോള്‍ വികസിപ്പിച്ചെടുത്തു. കൂടാതെ സര്‍ക്കാരുകളില്‍ നിന്നും മറ്റ് ഉറവിടങ്ങളില്‍ നിന്നും മാപ്പിംഗ് ഡാറ്റയുടെ ജോലികള്‍ ഏറ്റെടുത്തു. 2004 ഒക്ടോബറില്‍ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായി ഗൂഗിള്‍ കീഹോള്‍ സ്വന്തമാക്കി. പിന്നീട് ഇത് ഗൂഗിള്‍ എര്‍ത്ത് എന്നറിയപ്പെട്ടു.

Tags:    

Similar News