ഐഫോണിന് മിഴിവേകുന്ന റെറ്റിന ഡിസ്‌പ്ലെ എന്താണെന്ന് അറിയാമോ?

  ഉയര്‍ന്ന റെസല്യൂഷനും പിക്‌സലുമുള്ള ഉപകരണങ്ങളെയും മോണിറ്ററുകളെയും സൂചിപ്പിക്കാന്‍ ആപ്പിള്‍ കമ്പനി വികസിപ്പിച്ച ഒരു മാര്‍ക്കറ്റിംഗ് പദമാണ് റെറ്റിന ഡിസ്‌പ്ലെ. ആപ്പിളിന്റെ റെറ്റിന ഡിസ്പ്ലെ 2010-ലെ ഐ ഫോണ്‍ 4-ലാണ് ആദ്യമായി പരീക്ഷിക്കുന്നത്. ഐ ഫോണ്‍ 3-നേക്കാള്‍ നാലിരട്ടി പിക്സല്‍ സ്‌ക്രീന്‍ റെസലൂഷന്‍ (960 x 640) ഫീച്ചര്‍ ചെയ്തു കൊണ്ടാണ് ഇത് അവതരിപ്പിച്ചത്. പുതിയ റെറ്റിന ഡിസ്പ്ലേ മികച്ച സ്വീകാര്യത നേടുകയും കാഴ്ചാനുഭവം വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതോടെ റെറ്റിന ഡിസ്‌പ്ലെ പല മാറ്റങ്ങളോടെ ഓരോ […]

Update: 2022-01-10 04:52 GMT
story

  ഉയര്‍ന്ന റെസല്യൂഷനും പിക്‌സലുമുള്ള ഉപകരണങ്ങളെയും മോണിറ്ററുകളെയും സൂചിപ്പിക്കാന്‍ ആപ്പിള്‍ കമ്പനി വികസിപ്പിച്ച ഒരു...

 

ഉയര്‍ന്ന റെസല്യൂഷനും പിക്‌സലുമുള്ള ഉപകരണങ്ങളെയും മോണിറ്ററുകളെയും സൂചിപ്പിക്കാന്‍ ആപ്പിള്‍ കമ്പനി വികസിപ്പിച്ച ഒരു മാര്‍ക്കറ്റിംഗ് പദമാണ് റെറ്റിന ഡിസ്‌പ്ലെ. ആപ്പിളിന്റെ റെറ്റിന ഡിസ്പ്ലെ 2010-ലെ ഐ ഫോണ്‍ 4-ലാണ് ആദ്യമായി പരീക്ഷിക്കുന്നത്. ഐ ഫോണ്‍ 3-നേക്കാള്‍ നാലിരട്ടി പിക്സല്‍ സ്‌ക്രീന്‍ റെസലൂഷന്‍ (960 x 640) ഫീച്ചര്‍ ചെയ്തു കൊണ്ടാണ് ഇത് അവതരിപ്പിച്ചത്. പുതിയ റെറ്റിന ഡിസ്പ്ലേ മികച്ച സ്വീകാര്യത നേടുകയും കാഴ്ചാനുഭവം വളരെയധികം മെച്ചപ്പെടുത്തുകയും ചെയ്തു. ഇതോടെ റെറ്റിന ഡിസ്‌പ്ലെ പല മാറ്റങ്ങളോടെ ഓരോ മോഡലുകളിലും അവതരിപ്പിച്ചു.

പിക്‌സലുകളുടെ റെസല്യൂഷന്‍ പ്രധാനമാണെങ്കിലും ആത്യന്തികമായി പിക്‌സല്‍ സാന്ദ്രതയാണ് റെറ്റിന ഡിസ്‌പ്ലെയെ വ്യത്യസ്ഥമാക്കുന്നത്. പിക്‌സല്‍ സാന്ദ്രത ഒരു ഇഞ്ചിന് എത്ര പിക്‌സലുകള്‍ (പിപിഐ)എന്നതാണ് അളക്കുന്നത്. ഉദാഹരണത്തിന്, ഐ ഫോണ്‍ 4-ലെ ആദ്യത്തെ റെറ്റിന ഡിസ്പ്ലെയ്ക്ക് 326 പി പി ഐ ഉണ്ടായിരുന്നു, അതേസമയം ഐ ഫോണ്‍ 3-ന് പി പി ഐ 163 മാത്രമായിരുന്നു. പിന്നീട് വന്ന പുതിയ ഐ ഫോണ്‍ 11 Pro- ന് 458 പി പി ഐ ആണ്. പി പി ഐ വര്‍ധിക്കുന്തോറും റെറ്റിന ഡിസ്‌പ്ലെയുടെ മിഴിവ് കൂടുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ഇപ്പോള്‍, ആപ്പിള്‍ നിര്‍മ്മിക്കുന്ന സ്‌ക്രീനുള്ള മിക്കവാറും എല്ലാ ഉപകരണങ്ങളിലും റെറ്റിന ഡിസ്പ്ലേ ആണ് സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഉപകരണങ്ങളില്‍ റെറ്റിന ഡിസ്‌പ്ലെയ്ക്കായി പുതിയ മാര്‍ക്കറ്റിംഗ് നിബന്ധനകള്‍ അവതരിപ്പിട്ടുണ്ട്.

  • റെറ്റിന ഡിസ്‌പ്ലെ:ഐ ഫോണ്‍ 4, 4S, 5, 5S, 5C,
  • റെറ്റിന HD ഡിസ്‌പ്ലെ: ഐ ഫോണ്‍ 6, 6S, 7, 8, SE
  • സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലെ: ഐ ഫോണ്‍ X, ഐ ഫോണ്‍ XS
  • ലിക്വിഡ് റെറ്റിന HD ഡിസ്‌പ്ലെ: ഐ ഫോണ്‍ XR, ഐ ഫോണ്‍ 11
  • സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലെ: ഐ ഫോണ്‍ 11 പ്രോ, പ്രോമാക്‌സ്.
  • സൂപ്പര്‍ റെറ്റിന XDR ഡിസ്‌പ്ലെ ഐ ഫോണ്‍ 13 പ്രോ മാക്‌സ്
  • റെറ്റിന 4കെ ഡിസ്‌പ്ലെ: 21 ഇഞ്ച് ഐമാക്
  • റെറ്റിന 5K ഡിസ്‌പ്ലെ: 27 ഇഞ്ച് ഐ മാക്

എന്തായാലും മറ്റ് ഫോണ്‍, ടാബ്, കംപ്യൂട്ടര്‍ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മിഴിവാണ് ആപ്പിളിന്റെ റെറ്റിന ഡിസ്‌പ്ലെ തരുന്നതെന്നത്് ടെക്ക് ലോകം അംഗീകരിക്കുന്ന കാര്യമാണ്. റെറ്റിന ഡിസ്‌പ്ലെ എന്ന പദം അത്രത്തോളം ആപ്പിള്‍ കമ്പനിക്ക് മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയിട്ടുണ്ട് എന്നതും എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ്.

Tags:    

Similar News