ഫ്‌ളോട്ടിംഗ് റേറ്റ് നോട്ട്‌സ്

എഫ് ആര്‍ എന്‍ (ഫ്ളോട്ടേഴ്സ്) എന്നത് മാറുന്ന പലിശ നിരക്കുള്ള കടപ്പത്രമാണ്.

Update: 2022-01-10 01:45 GMT
story

എഫ് ആര്‍ എന്‍ (ഫ്ളോട്ടേഴ്സ്) എന്നത് മാറുന്ന പലിശ നിരക്കുള്ള കടപ്പത്രമാണ്. ഇതിന്റെ പലിശ നിരക്ക് യുഎസ് ട്രെഷറി നോട്ട് റേറ്റ്, ഫെഡറല്‍ റിസര്‍വ്...

എഫ് ആര്‍ എന്‍ (ഫ്ളോട്ടേഴ്സ്) എന്നത് മാറുന്ന പലിശ നിരക്കുള്ള കടപ്പത്രമാണ്. ഇതിന്റെ പലിശ നിരക്ക് യുഎസ് ട്രെഷറി നോട്ട് റേറ്റ്, ഫെഡറല്‍ റിസര്‍വ് ഫണ്ട് റേറ്റ്, ലിബര്‍ (London Inter-bank Offered Rate) എന്നിവയിലൊന്നുമായി ബന്ധപ്പെട്ടിരിക്കും. ഇത് പുറത്തിറക്കുന്നത് ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ലോക്കല്‍ ഗവണ്‍മെന്റുകള്‍ എന്നിവരാണ്.

ഇവ ഹ്രസ്വകാല (short-term), മധ്യകാല (mid-term) കടപ്പത്രങ്ങളാണ്. ഇതിന്റെ പ്രധാനനേട്ടം കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകന് അതനുസരിച്ച് വരുമാനം ലഭിക്കും എന്നതാണ്. വിപണി നിരക്കിലെ വ്യതിയാനത്തിനനുസരിച്ച് ഫ്ളോട്ടര്‍ അതിന്റെ പലിശ നിരക്കിലും മാറ്റം വരുത്തും. വിപണിയില്‍ പലിശ നിരക്ക് കുറഞ്ഞാല്‍ ഫ്ളോട്ടറില്‍ നിന്നുള്ള വരുമാനം കുറയും. വിപണി നിരക്കു കൂടിയാല്‍ ഫ്ളോട്ടറിന്റെ പലിശ നിരക്കും കൂടും. അമേരിക്കയിലെ ഇന്‍വസ്റ്റ്‌മെന്റ് ഗ്രേഡ് കടപ്പത്ര വിപണിയുടെ നല്ലൊരു പങ്കും ഫ്ളോട്ടേഴ്സ് ആണ്. മിക്കവാറും എല്ലാ കടപ്പത്രങ്ങളുടെയും പലിശ നിരക്ക് സ്ഥിരമാണ്. കാലാവധിയെത്താന്‍ (maturity period) കൂടുതല്‍ സമയമെടുക്കുന്തോറും അതിന്റെ വരുമാനവും (yield) കൂടും. എന്നാല്‍ ഫ്ളോട്ടേഴ്സിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. കാലാവധിയുമായി അതിന്റെ വരുമാനത്തിനു ബന്ധമില്ല, പൂര്‍ണമായും വിപണി നിരക്കിനനുസരിച്ചാണ് ഇവിടെ വരുമാനം ലഭിക്കുന്നത്.

Tags:    

Similar News