എന്താണ് ഫോര്‍ക്ലോഷര്‍? വായ്പയുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

വസ്തുവിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത്, വില്‍പ്പന നടത്തി, വായ്പാ കുടിശിക വീണ്ടെടുക്കാന്‍ വായ്പ നല്‍കിയ സ്ഥാപനം (lender) നടത്തുന്ന നിയമപരമായ ഇടപെടലാണ് ഫോര്‍ക്ലോഷര്‍.

Update: 2022-01-10 02:49 GMT

വസ്തുവിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത്, വില്‍പ്പന നടത്തി, വായ്പാ കുടിശിക വീണ്ടെടുക്കാന്‍ വായ്പ നല്‍കിയ സ്ഥാപനം (lender) നടത്തുന്ന നിയമപരമായ...

വസ്തുവിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്ത്, വില്‍പ്പന നടത്തി, വായ്പാ കുടിശിക വീണ്ടെടുക്കാന്‍ വായ്പ നല്‍കിയ സ്ഥാപനം (lender) നടത്തുന്ന നിയമപരമായ ഇടപെടലാണ് ഫോര്‍ക്ലോഷര്‍ (foreclosure). ഉദാഹരണമായി, ഒരു വീട് വാങ്ങാന്‍ ഉപയോഗിച്ച ലോണിന്റെ അടവ് വീട്ടുടമസ്ഥന്‍ നിര്‍ത്തുന്നുവെന്ന് വിചാരിക്കുക. അപ്പോള്‍ വീടിന്റെ ഉടമസ്ഥാവകാശം വീട്ടുടമസ്ഥനില്‍ നിന്ന് വായ്പ നല്‍കിയ ബാങ്കിലേക്കോ മാറുന്നു. ഇതിനെ വീട് ജപ്തിയായി കണക്കാക്കാം. സമയം നല്‍കിയിട്ടും അയാള്‍ക്ക് കടം വീട്ടാനായില്ലെങ്കില്‍ ബാങ്ക് ഒരു കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നു. ശേഷം ഈ വീട് പുതിയൊരാള്‍ക്ക് വില്‍ക്കുന്നു. അതിലൂടെ ലഭിക്കുന്ന പണം വായ്പാ തിരിച്ചടവിനായി ഉപയോഗിക്കുന്നു.

ജപ്തി ചെയ്യുന്ന വീടുകള്‍, അത് വാങ്ങാന്‍ പണം നല്‍കിയ ബാങ്കുകളുടെ ഉടമസ്ഥതയിലായിരിക്കും. കടം ഒരിക്കലും തിരിച്ചടച്ചില്ലെങ്കില്‍ ഇത് ബാങ്കുകള്‍ക്ക് സ്വന്തമാകും. 2007-2008 കാലഘട്ടത്തില്‍ അമേരിക്കയിലുണ്ടായ സബ്-പ്രൈം പ്രതിസന്ധി (sub-prime crisis) ഫോര്‍ക്ലോഷറിന് വലിയൊരു ഉദാഹരണമാണ്. 2000 ന്റെ തുടക്കത്തില്‍ അമേരിക്കയില്‍ വീടുകളുടെ വില്‍പ്പനയും, വിലയും കുതിച്ചുയര്‍ന്നു. വായ്പ നല്‍കുന്നതിനുള്ള കര്‍ശന ഉപാധികളില്‍ വെള്ളം ചേര്‍ത്ത് അപേക്ഷകര്‍ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശനിരക്കില്‍ വായ്പ നല്‍കി. ഭവന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നു അന്ന് ബാങ്കുകള്‍ക്ക്. ഇക്കാരണത്താല്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറി, ഭവന വില കുതിച്ചുയര്‍ന്നു. നിര്‍മാണ മേഖലയും ശക്തി പ്രാപിച്ചു. എന്നാല്‍ കൃത്യമായ വരുമാനമില്ലാതെ വായ്പയെടുത്തവരുടെ തിരിച്ചടവ് 2007-2008 കാലമായപ്പോഴേക്കും മുടങ്ങാന്‍ തുടങ്ങി. അവര്‍ വീടുകള്‍ കൈയൊഴിഞ്ഞു. ഇത് ഭവനവില കുത്തനെ കുറയാനും, വീടുകളുടെ നിര്‍മാണം നിലയ്ക്കാനും കാരണമായി. അത് ലോക വിപണിയിലെങ്ങും കനത്ത സാമ്പത്തിക മാന്ദ്യം സൃഷ്ടിച്ചു.

Tags:    

Similar News