ലിങ്ക്ഡ് ഇന്‍, എന്ന തൊഴിൽ വിപണി

ബ്രാന്റ് പ്രൊമോഷനും തൊഴിലവസരങ്ങളുമെല്ലാം പരസ്യപ്പെടുത്താനും ആവശ്യക്കാരെ പരസ്പരം ബന്ധിപ്പിക്കാനും സഹായിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

Update: 2022-01-11 04:54 GMT
story

ലോകമെമ്പാടുമുള്ള തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദാതാക്കളേയും ഒന്നിച്ചൊരു പ്ലാറ്റ്‌ഫോമിലെത്തിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിങ്...

ലോകമെമ്പാടുമുള്ള തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദാതാക്കളേയും ഒന്നിച്ചൊരു പ്ലാറ്റ്‌ഫോമിലെത്തിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റാണ് ലിങ്ക്ഡ്ഇന്‍ (LinkedIn). ബ്രാന്റ് പ്രൊമോഷനും തൊഴിലവസരങ്ങളുമെല്ലാം പരസ്യപ്പെടുത്താനും ആവശ്യക്കാരെ പരസ്പരം ബന്ധിപ്പിക്കാനും സഹായിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. സൗജന്യമായി തന്നെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകുന്നുവെങ്കിലും പ്രീമിയം സേവനങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.

പേ പാല്‍, സോഷ്യല്‍നെറ്റ്.കോം എന്നീ കമ്പനികളുടെ സ്ഥാപക ടീം അംഗങ്ങളും റെയ്ഡ് ഹോഫ്മാനും ചേര്‍ന്ന് 2002 ഡിസംബറില്‍ അമേരിക്കയില്‍ ആരംഭിച്ച ലിങ്ക്ഡ്ഇന്‍ 2003 ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. മറ്റ് അപ്ലിക്കേഷനുകളില്‍ നിന്ന് വ്യത്യസ്ഥമായി ബിസിനസ്- തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളാണ് ലിങ്ക്ഡ്ഇന്‍ നല്‍കുന്നത് . വെബ്സൈറ്റും മൊബൈല്‍ ആപ്പും ഉപയോഗിച്ച് പ്രൊഫഷണല്‍

നെറ്റ് വര്‍ക്കിംഗിനും കരിയര്‍ വികസനത്തിനുമാണ് പ്രധാനമായും ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ലോകത്താകമാനം പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി ലിങ്ക്ഡ്ഇന്‍ പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും പരസ്പരം 'കണക്റ്റ്' ചെയ്യാനും അംഗങ്ങളെ (തൊഴിലാളികളും തൊഴിലുടമകളും) ലിങ്ക്ഡ്ഇന്‍ അനുവദിക്കുന്നു. അംഗങ്ങള്‍ക്ക് ആരെയും (നിലവിലുള്ള അംഗമായാലും അല്ലെങ്കിലും) പ്രൊഫൈലുകള്‍ വഴി ഒരു 'കണക്ഷന്‍' ഉണ്ടാക്കാം. ഓഫ്ലൈന്‍ ഇവന്റുകള്‍ സംഘടിപ്പിക്കാനും ഗ്രൂപ്പുകളില്‍ ചേരാനും ലേഖനങ്ങള്‍ എഴുതാനും ഒഴിവുകള്‍ പ്രസിദ്ധീകരിക്കാനും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും ലിങ്ക്ഡ്ഇന്‍ ഉപയോഗിക്കുന്നു.

ഒരു അംഗത്തിന് കണക്ഷനുകളുടെ ലിസ്റ്റ് പല തരത്തില്‍ ഉപയോഗിക്കാം. ഉദാഹരണത്തിന്, ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സെക്കന്‍ഡ്-ഡിഗ്രി കണക്ഷനുകള്‍ക്കായി തിരയാന്‍ കഴിയും. പിന്നീട് ഇന്റെര്‍വ്യുവിനു വേണ്ടി പൊതുവായ ഒരു ഫസ്റ്റ്-ഡിഗ്രി കണക്ഷന്‍ ആവശ്യപ്പെടാം. പ്രാഥമികമായി ഈ പ്ലാറ്റ്‌ഫോം തൊഴിലന്വേഷകരെ അവരുടെ ബയോഡാറ്റ പോസ്റ്റുചെയ്യാനും തൊഴിലുടമകള്‍ക്ക് അവസരങ്ങള്‍ അറിയിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. 2015 ലെ കണക്കനുസരിച്ച്, കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും റിക്രൂട്ടര്‍മാര്‍ക്കും സെയില്‍സ്
പ്രൊഫഷണലുകള്‍ക്കും ലിങ്ക്ഡ്ഇനില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വിറ്റതില്‍ നിന്നാണ്. 2016 ഡിസംബര്‍ മുതല്‍, ഇത് മൈക്രോസോഫ്റ്റിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.

2003 ന്റെ അവസാനത്തോടെ, സെക്വോയ ക്യാപിറ്റല്‍ കമ്പനി എ-സീരീസ് നിക്ഷേപം ലിങ്ക്ഡ് ഇനില്‍ നടത്തിയതാണ് ആദ്യ ഫണ്ടിഗ് .2006 മാര്‍ച്ചില്‍, ലിങ്ക്ഡ്ഇന്‍ ആദ്യ ലാഭം കൈവരിച്ചു. 2007 ഏപ്രില്‍ ആയപ്പോഴേക്കും 10 ദശലക്ഷം ഉപയോക്താക്കളെന്ന ആദ്യ നേട്ടം കൈവരിച്ചു. 2008 ഫെബ്രുവരിയില്‍ ലിങ്ക്ഡ്ഇന്‍ സൈറ്റിന്റെ ഒരു മൊബൈല്‍ പതിപ്പ് പുറത്തിറക്കി. നിലവില്‍ 2021 സെപ്തംബര്‍ വരെയുള്ള കണക്കനുസരിച്ച് 200-ലധികം രാജ്യങ്ങളില്‍ നിന്നും 774 ലധികം ദശലക്ഷം അംഗങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News