സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍

പണം നല്‍കിക്കൊണ്ട് ഒരിക്കലും ഓര്‍ഗാനിക് സെര്‍ച്ചില്‍ മുന്നിലെത്താന്‍ കഴിയില്ല.

Update: 2022-01-11 03:37 GMT
story

സാധാരണയായി ഇന്റര്‍നെറ്റില്‍ ഒരു വിവരം തിരയുമ്പോള്‍ വെബ് പേജുകളുടെ രൂപവും സ്ഥാനവും മെച്ചപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് സെര്‍ച്ച്...

സാധാരണയായി ഇന്റര്‍നെറ്റില്‍ ഒരു വിവരം തിരയുമ്പോള്‍ വെബ് പേജുകളുടെ രൂപവും സ്ഥാനവും മെച്ചപ്പെടുത്തുന്നതിനുള്ള സങ്കേതമാണ് സെര്‍ച്ച് എന്‍ജിിന്‍ ഒപ്റ്റിമൈസേഷന്‍. സെര്‍ച്ചിംഗ് രീതി ആളുകള്‍ക്ക് ഓണ്‍ലൈന്‍ ഉള്ളടക്കം കണ്ടെത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ വെബ്സൈറ്റ് ട്രാഫിക്കിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റമൈസേഷന്‍ അനിവാര്യമാണ്.

സെര്‍ച്ച് എന്‍ജിന്‍ റിസല്‍ട്ട് പേജില്‍ (SERP) നമുക്ക് രണ്ടു തരത്തിലുള്ള വിവരങ്ങള്‍ കാണാം. പണമടച്ച ലിസ്റ്റിംഗുകളും അല്ലാത്തതും. ഇതില്‍ സാധാരണ ഒരാള്‍ ഒരു വിവരം തിരയുമ്പോള്‍ പണമടയ്ക്കാത്ത ലിസ്റ്റിംഗുകളാണ് ഉപഭോക്താവിന്റെ അന്വേഷണത്തിന് ഏറ്റവും പ്രസക്തമായത്. പരസ്യങ്ങള്‍ (PPC അഥവാ പേ-പെര്‍-ക്ലിക്ക് പരസ്യങ്ങള്‍) പല SERP കളിലും പ്രധാന ഭാഗമാണ്. പണം നല്‍കിക്കൊണ്ട് ഒരിക്കലും ഓര്‍ഗാനിക് സെര്‍ച്ചില്‍ മുന്നിലെത്താന്‍ കഴിയില്ല.

ഉദാഹരണത്തിന് ആപ്പിള്‍ ഫോണിനെ കുറിച്ച് ഒരാള്‍ തിരയുകയാണെങ്കില്‍ സെര്‍ച്ച് എഞ്ചിന്‍ റിസല്‍ട്ട് പേജില്‍ (SERP) വരുന്ന ആദ്യത്തെ രണ്ടോ മൂന്നോ ലിങ്കുകള്‍ ആപ്പിളിന്റെ തന്നെ ഔദ്യോഗിക ലിങ്കുകള്‍ ആയിരിക്കാം. അത് കമ്പനി പണമടച്ചതും ആയിരിക്കാം. പിന്നീടുള്ള ലിങ്കുകളൊക്കെ ഓര്‍ഗാനിക്ക് സെര്‍ച്ചിംഗില്‍ വരുന്നതാണ്. അതില്‍ മുന്നിലുള്ളതായിരിക്കും അല്‍ഗോരിതം അടിസ്ഥാനമാക്കി മികച്ചു നില്‍ക്കുന്നത്.
ഗൂഗിള്‍, ബിംഗ് പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ ഇന്റര്‍നെറ്റിലുള്ള എല്ലാ ഉള്ളടക്കത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതിന് ബോട്ടുകള്‍ അല്ലെങ്കില്‍ സ്‌പൈഡറുകള്‍ എന്നു വിളിക്കുന്ന ക്രൗളറുകള്‍ ആണ് ഉപയോഗിക്കുന്നത്. ക്രൗളര്‍ അറിയപ്പെടുന്ന ഒരു വെബ് പേജില്‍ നിന്ന് ആരംഭിക്കുകയും ആ സൈറ്റില്‍ നിന്ന് മറ്റു പേജുകളിലേക്കുള്ള ലിങ്കുകള്‍ പിന്തുടരുകയും ചെയ്യുന്നു.

ഒരു ഉപഭോക്താവ് സെര്‍ച്ച് ബോക്‌സില്‍ ഒരു ചോദ്യം ടൈപ്പ് ചെയ്യുകയോ സംസാരിക്കുകയോ ചെയ്യുമ്പോള്‍, ആ സെര്‍ച്ചിനുള്ള ഏറ്റവും കൃത്യവും ഉപയോഗപ്രദവുമായ ലിസ്റ്റ് ഉണ്ടാക്കാന്‍ സെര്‍ച്ച് എന്‍ജിന്‍ സങ്കീര്‍ണ്ണമായ അല്‍ഗോരിതമാണ് ഉപയോഗിക്കുന്നത്. ഈ ഓര്‍ഗാനിക് സെര്‍ച്ചില്‍ ടെക്സ്റ്റ്, വാര്‍ത്താ ലേഖനങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, പ്രാദേശിക ബിസിനസ്സ് ലിസ്റ്റിംഗുകള്‍ എന്നിങ്ങനെ എല്ലാ തരം ഉള്ളടക്കങ്ങളും നിറഞ്ഞ വെബ് പേജുകളും ഉള്‍പ്പെടുത്തുകയും ചെയ്യുന്നു.

 

Tags:    

Similar News