അനർട്ടിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം സംബന്ധിച്ചുള്ള വിഞ്ജാന ശേഖരവും അതിന്റെ പ്രയോഗവും ലക്ഷ്യമാക്കികൊണ്ട്, 1986 ല്‍ സ്ഥാപിതമായ കേരള സര്‍ക്കാര്‍ ഏജന്‍സിയാണ്, അനർട്ട് ( AGENCY FOR NON CONVENTIONAL ENERGY AND RURAL TECHNOLOGY-ANERT) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ കേന്ദ്ര ഓഫീസ് തിരുവനന്തപുരത്താണ്. വിളക്കുകള്‍, വാക്സിന്‍ സൂക്ഷിക്കാനുള്ള ഫ്രിഡ്ജുകള്‍ തുടങ്ങി സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വെളിച്ചത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുക (സോളാര്‍ ഫോട്ടോവോള്‍ടൈക് പ്രോഗ്രാം), സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന, പാചകത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണം (സോളാര്‍ […]

Update: 2022-01-11 06:40 GMT
story

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം സംബന്ധിച്ചുള്ള വിഞ്ജാന ശേഖരവും അതിന്റെ പ്രയോഗവും ലക്ഷ്യമാക്കികൊണ്ട്, 1986 ല്‍ സ്ഥാപിതമായ കേരള...

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം സംബന്ധിച്ചുള്ള വിഞ്ജാന ശേഖരവും അതിന്റെ പ്രയോഗവും ലക്ഷ്യമാക്കികൊണ്ട്, 1986 ല്‍ സ്ഥാപിതമായ കേരള സര്‍ക്കാര്‍ ഏജന്‍സിയാണ്, അനർട്ട് ( AGENCY FOR NON CONVENTIONAL ENERGY AND RURAL TECHNOLOGY-ANERT) എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നത്.

ഇതിന്റെ കേന്ദ്ര ഓഫീസ് തിരുവനന്തപുരത്താണ്. വിളക്കുകള്‍, വാക്സിന്‍ സൂക്ഷിക്കാനുള്ള ഫ്രിഡ്ജുകള്‍ തുടങ്ങി സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വെളിച്ചത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുക (സോളാര്‍ ഫോട്ടോവോള്‍ടൈക് പ്രോഗ്രാം), സൂര്യതാപം കൊണ്ട് പ്രവര്‍ത്തിക്കുന്ന, പാചകത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണം (സോളാര്‍ തെര്‍മല്‍ എനര്‍ജി പ്രോഗ്രാം), കാറ്റില്‍നിന്ന് ഊര്‍ജ്ജ ഉല്‍പാദനം (വിന്‍ഡ് എനര്‍ജി പ്രോഗ്രാം) ജൈവ ഊര്‍ജ്ജ പദ്ധതി തുടങ്ങിയവ അനര്‍ട്ടിന്റെ പ്രധാന പദ്ധതികളാണ്.

 

Tags:    

Similar News