ജോയിന്റ് വെഞ്ച്വര്‍ കമ്പനി എന്നാൽ എന്ത്?

രണ്ടോ അതില്‍ കൂടുതലോ സ്ഥാപനങ്ങള്‍ വാണിജ്യപരയമായ ആവശ്യങ്ങള്‍ പൊതു ലക്ഷ്യമാക്കി ഒന്നിച്ച് തുടങ്ങുന്നതാണ് ജോയിന്റ് വെഞ്ചര്‍ കമ്പനി.

Update: 2022-01-11 05:55 GMT
story

രണ്ടോ അതില്‍ കൂടുതലോ സ്ഥാപനങ്ങള്‍ വാണിജ്യപരയമായ ആവശ്യങ്ങള്‍ പൊതു ലക്ഷ്യമാക്കി ഒന്നിച്ച് തുടങ്ങുന്നതാണ് ജോയിന്റ് വെഞ്ചര്‍ കമ്പനി....

രണ്ടോ അതില്‍ കൂടുതലോ സ്ഥാപനങ്ങള്‍ വാണിജ്യപരയമായ ആവശ്യങ്ങള്‍ പൊതു ലക്ഷ്യമാക്കി ഒന്നിച്ച് തുടങ്ങുന്നതാണ് ജോയിന്റ് വെഞ്ചര്‍ കമ്പനി. നിലവില്‍ കൈകാര്യം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ വിപണിയില്‍ എത്തിക്കുവാനോ, ഇത് വരെ കൈകാര്യം ചെയ്യാത്ത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ വിതരണത്തിലോ പുതിയ സര്‍വീസസ് നല്‍കുവാനോ വേണ്ടി രൂപീകരിച്ചതാവാം. ഇതിലെ ലാഭ നഷ്ടങ്ങള്‍ സമമായി വീതിച്ചെടുക്കും.

ജെ വി കമ്പനികളുടെ അവകാശപ്പെടാവുന്ന മെച്ചങ്ങള്‍ ഉണ്ട്. നിക്ഷേപം തുല്യമായി നടത്തുന്നത് കൊണ്ട് ഒരു കമ്പനിക്ക് മാത്രമായി അത് ബാധ്യതയാവുന്നില്ല. പങ്കുവയ്ക്കല്‍ വഴി ചെലവ് ചുരുക്കാന്‍ സാധ്യമാവും.

രണ്ട് കമ്പനികളും അവരുടെ വൈദഗ്ധ്യവും പരിചയവും ഉപയോഗിക്കുമ്പോള്‍ മറ്റുള്ളവരെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റും. പുതിയ മാര്‍ക്കറ്റില്‍ പ്രവേശനം ലഭിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവുന്നു. രണ്ട് കമ്പനികളില്‍ ഒന്നിന് സ്വന്തമായ ബൗദ്ധികാവകാശ പകര്‍പ്പവകാശങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്നു. വിശ്വാസ്യത കൂടുന്നു. മത്സരത്തിന്റെ തീവ്രത കുറയ്ക്കാനുമാകുന്നു.

Tags:    

Similar News