മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാൽ എന്ത്?
നല്ല ഓപ്പറേറ്റിംങ്ങ് സിസ്റ്റം ഫോണിന് മികച്ച പേര്‍ഫോമന്‍സ് നല്‍കുന്നു.
ഫോണ്‍ ആന്‍ഡ്രോയിഡാണോ, ഐഒഎസ് ആണോ എന്ന ചോദ്യം നമ്മളൊക്കെ കേള്‍ക്കാറില്ലേ? എന്താണിതെന്നോ, എന്തിനാണെന്നോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?...
ഫോണ്‍ ആന്‍ഡ്രോയിഡാണോ, ഐഒഎസ് ആണോ എന്ന ചോദ്യം നമ്മളൊക്കെ കേള്‍ക്കാറില്ലേ? എന്താണിതെന്നോ, എന്തിനാണെന്നോ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഉദാഹരണങ്ങളാണ് ആന്‍ഡ്രോയിഡ്, ഐഒഎസ് , വിന്‍ഡോസ് എന്നിവയൊക്കെ. ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനും പ്രത്യേകം സവിശേഷതകളും ഉണ്ട്. നല്ല ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണിന് മികച്ച പേര്‍ഫോമന്‍സ് നല്‍കുന്നു. മൊബൈലുകളിലെ സോഫ്റ്റ് വെയറുകള്‍, ഹാര്‍ഡ് വെയറുകള്‍, എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്നതാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കര്‍ത്തവ്യം.
- ഐഒഎസ്
ആപ്പിള്‍ ഐഒഎസ് മള്‍ട്ടി-ടച്ച്, മള്‍ട്ടി-ടാസ്‌കിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആപ്പിളിന്റെ ഐഫോണ്‍, ഐപാഡ്, ഐപോഡ് (iPhone, iPad, iPod) എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത്. സോഫ്റ്റ് വെയറിന്റെ പ്രത്യേക പതിപ്പാണ് ആപ്പിള്‍ വാച്ചിലും ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ സ്പര്‍ശനത്തോട് ഐഒഎസ് പ്രതികരിക്കുന്നു. ഒരു പ്രോഗ്രാം തുറക്കാന്‍ സ്‌ക്രീനില്‍ ടാപ്പുചെയ്യാനും, നിങ്ങളുടെ വിരലുകള്‍ ഒരുമിച്ച് പിഞ്ച് ചെയ്ത് ഒരു ചിത്രം ചെറുതാക്കാനോ വലുതാക്കാനോ, പേജുകള്‍ മാറ്റാന്‍ സ്‌ക്രീനിലുടനീളം വിരല്‍ സ്വൈപ്പ് ചെയ്യാനോ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അനുവദിക്കുന്നു. തേര്‍ഡ് പാര്‍ട്ടി സിസ്റ്റങ്ങളില്‍ ആപ്പിള്‍ ഐഒഎസ് ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ആപ്പിള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളില്‍ മാത്രമേ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ കഴിയൂ. ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സഫാരി വെബ് ബ്രൗസര്‍, പാട്ടു വയ്ക്കാനുള്ള ഐപോഡ് ആപ്ലിക്കേഷന്‍, ഇമെയിലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്പിളിന്റെ മെയില്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
- ആന്‍ഡ്രോയിഡ്
ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതും ലിനക്‌സ് കേര്‍ണല്‍ പവര്‍ ചെയ്യുന്നതുമാണ്. സാധാരണ മിക്ക സ്മാര്‍ട്ട് ഉപകരണങ്ങളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിലാണ്. അണ്‍ലോക്ക് ചെയ്ത ഹാര്‍ഡ് വെയര്‍ ആക്സസ് ചെയ്യാനും പുതിയ പ്രോഗ്രാമുകള്‍ വികസിപ്പിക്കാനും ഡെവലപ്പര്‍മാരെ അനുവദിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഫോണിനായി ആപ്പുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പരിധിയില്ലാത്ത ആക്സസ് ഉണ്ടെന്നാണ് ഇതിനര്‍ത്ഥം. പൊതുവെ ആന്‍ഡ്രോയിഡ് ലൈസന്‍സില്‍ വളരെ കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമെ ഏര്‍പ്പെടുത്തുന്നുള്ളൂ. അതിനാല്‍ ഉപയോക്താക്കള്‍ക്ക് ധാരാളം സൗജന്യ ഉള്ളടക്കത്തില്‍ നിന്ന് പ്രയോജനം ലഭിക്കുന്നു. ആന്‍ഡ്രോയിഡിന്റെ ചില മികച്ച ഫീച്ചറുകളില്‍ ഉപയോഗപ്രദമായ വിജറ്റുകളും, ആപ്പുകളും ഉപയോഗിച്ച് ഒന്നിലധികം ഹോംസ്‌ക്രീനുകള്‍ ഇഷ്ടാനുസൃതം ഉള്‍പ്പെടുത്താം. ഇത് നമുക്കിഷ്ടമുള്ള ഉള്ളടക്കത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും വേഗത്തിലും എളുപ്പത്തിലും ആക്സസ് നല്‍കുന്നു.
- വിന്‍ഡോസ് ഫോണ്‍
ഐഒഎസ് , ആന്‍ഡ്രോയിഡ് എന്നിവ കൂടാതെ 2010 അവസാനത്തോടെ മൊബൈലുകള്‍ക്കായി വിന്‍ഡോസ് നവീകരിച്ച ഓപ്പറേറ്റിഗ് സിസ്റ്റം പുറത്തിറക്കി. വിന്‍ഡോസ് ഫോണ്‍ അതിന്റെ ടൈല്‍ ഇന്റര്‍ഫേസില്‍ നിന്ന് തന്നെ തിരിച്ചറിയാന്‍ കഴിയും. ഡബ്ഡ് മെട്രോ എന്നും ഇതിനെ വിളിക്കുന്നു. ഹോം സ്‌ക്രീനില്‍ നീക്കം ചെയ്യാവുന്നതും പരസ്പരം മാറ്റാവുന്നതുമായ ചതുര കളങ്ങളില്‍ ഓരോ അപ്ലിക്കേഷനുകള്‍ ഫീച്ചര്‍ ചെയ്യുന്നു. വിന്‍ഡോസ് ഫോണിന് 'ഹബ്സ്' എന്ന് വിളിക്കുന്ന അഗ്രിഗേറ്ററുകളും ഉണ്ട്. എല്ലാ ആപ്ലിക്കേഷനുകളില്‍ നിന്നുമുള്ള ഫോട്ടോകളും സംഗീതവും ഒക്കെ ലൈബ്രറിയിലേക്ക് ഗ്രൂപ്പുചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍, ക്യാമറ ഫോട്ടോകള്‍ക്കൊപ്പം നമ്മുടെ ഫേസ്ബുക്ക് ഫോട്ടോകളും വ്യത്യസ്ത ഉറവിടങ്ങളില്‍ നിന്നുള്ള ഡോക്യുമെന്റുകളും ഒക്കെ ഒരുമിച്ച് ഗ്രൂപ്പുചെയ്ത് ആക്സസ് ചെയ്യാന്‍ എളുപ്പമാണ്. വെബ് ആക്സസ് ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ മൊബൈല്‍ ഒപ്റ്റിമൈസ് ചെയ്ത പതിപ്പും, കോര്‍പ്പറേറ്റ് ഇ-മെയില്‍ അക്കൗണ്ടുകളെ പിന്തുണയ്ക്കാന്‍ കഴിയുന്ന എക്സ്ചേഞ്ച് സംവിധാനവും വിന്‍ഡോസ് നല്‍കുന്നു.