ഡെബിറ്റ് കാര്‍ഡിലും ഇഎംഐ, ഇക്കാര്യം ശ്രദ്ധിക്കാം

ഉപഭോക്താക്കള്‍ക്ക് പണ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ബാങ്കുകള്‍ വിവിധ തരത്തിലുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സംവിധാനം

Update: 2022-01-12 06:31 GMT
story

കോവിഡ് മാഹാമാരിക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നില കൈവരിക്കുകയാണെങ്കിലും പ്രതിസന്ധികളില്‍ നിന്ന്...

കോവിഡ് മാഹാമാരിക്ക് ശേഷം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നില കൈവരിക്കുകയാണെങ്കിലും പ്രതിസന്ധികളില്‍ നിന്ന് പലരും പൂര്‍ണ്ണമുക്തി
നേടിയിട്ടില്ല. വരുമാനം കുറഞ്ഞതോ പൂര്‍ണമായും ഇല്ലാതായതോ മൂലം പലരുടേയും ജീവിതം തന്നെ വലിയ ബുദ്ധിമുട്ടിലാണ്. ഇതുമൂലം ആവശ്യങ്ങള്‍ പലതും നീട്ടി വയ്‌ക്കേണ്ട സ്ഥിതിയാണ്.

ഉപഭോക്താക്കള്‍ക്ക് പണ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ബാങ്കുകള്‍ വിവിധ തരത്തിലുള്ള വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സംവിധാനം. അക്കൗണ്ടിലെ പണം ഉപയോഗപ്പെടുത്തിയാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇതൊരു വായ്പ അല്ല. എങ്കിലും പൂര്‍ണമായും പണം ഒരുമിച്ച് നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കൃത്യമായ മാസ തവണകളായി പണമടയ്ക്കാനുള്ള സൗകര്യം ഇവിടെ ലഭിക്കുന്നു. രാജ്യത്തെ മുന്‍നിര പൊതുമേഖലാ സ്ഥാപനമായ എസ് ബി ഐ ഈ സൗകര്യം ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ ഏര്‍പ്പെടത്തിയിട്ടുണ്ട്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു

സാധനങ്ങള്‍ വാങ്ങുമ്പോള്‍ എസ് ബി ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പി ഒ എസ് മെഷിനില്‍ സ്വൈപ്പ് ചെയ്യുക. ആവശ്യമായ 'ബ്രാന്‍ഡ് ഇ എം ഐ' , 'ബാങ്ക് ഇഎംഐ' എന്നിവ തിരഞ്ഞെടുക്കുക. 'തുക' 'തിരിച്ചടവ്' കാലാവധി നല്‍കുക. പി ഒ എസ് മെഷീന്‍ പരിശോധിച്ച ശേഷം പിന്‍ നല്‍കി ഒകെ അമര്‍ത്തുക. ഇതോടെ നിബന്ധനകളും വ്യവസ്ഥകളും സൂചിപ്പിക്കുന്ന സ്ലിപ്പും ലോണ്‍ തുകയും സംബന്ധിച്ച വിവരങ്ങളും ലഭിക്കുന്നു.

 

Tags:    

Similar News