ഭരണകൂടം ഉത്പാദനം നിയന്ത്രിക്കുന്ന സ്റ്റേറ്റ് ക്യാപിറ്റലിസം

ഭരണകൂടം തന്നെ നേരിട്ട് വ്യവസായവും ലാഭം ലക്ഷ്യമാക്കിയുള്ള മറ്റു സാമ്പത്തിക ഇടപാടുകളും ഏറ്റെടുത്തു നടത്തുന്നതാണ് സ്റ്റേറ്റ് ക്യാപിറ്റലിസം അഥവാ ഭരണകൂട മുതലാളിത്തം.

Update: 2022-01-11 23:47 GMT
story

ഭരണകൂടം തന്നെ നേരിട്ട് വ്യവസായവും ലാഭം ലക്ഷ്യമാക്കിയുള്ള മറ്റു സാമ്പത്തിക ഇടപാടുകളും ഏറ്റെടുത്തു നടത്തുന്നതാണ് സ്റ്റേറ്റ് ക്യാപിറ്റലിസം...

ഭരണകൂടം തന്നെ നേരിട്ട് വ്യവസായവും ലാഭം ലക്ഷ്യമാക്കിയുള്ള മറ്റു സാമ്പത്തിക ഇടപാടുകളും ഏറ്റെടുത്തു നടത്തുന്നതാണ് സ്റ്റേറ്റ് ക്യാപിറ്റലിസം അഥവാ ഭരണകൂട മുതലാളിത്തം. ഉല്‍പാദന കേന്ദ്രങ്ങളെല്ലാം ഭരണകൂടത്തിന്റേതാവുകയും അതില്‍ ഉള്‍പ്പെടുന്ന മൂലധന സമാഹരണവും കേന്ദ്രീകൃത ഭരണ നിര്‍വ്വഹണവും വേതന വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണകൂടം ഏറ്റെടുക്കുകയും ചെയ്യുന്നു.

മാര്‍ക്‌സിയന്‍ സിദ്ധാന്തപ്രകാരം ഭരണകൂട മുതലാളിത്തം എന്നത് ഭരണകൂട നിയന്ത്രണത്തോടെയുള്ള മുതലാളിത്തമാണ്. ഭരണകൂടം ഒരു വലിയ കോര്‍പ്പറേറ്റ് കമ്പനി പോലെ പ്രവര്‍ത്തിക്കുകയും തൊഴിലാളികള്‍ക്കിടയില്‍ നിന്നെടുക്കുന്ന അധിക മൂല്യം കമ്പനിയുടെ വികസനത്തിന്ന് നിക്ഷേപമാക്കുകയും ചെയ്യുന്നു. സോവിയറ്റ് യൂണിയന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെയും സിംഗപ്പൂര്‍ പോലുള്ള രാഷ്ടങ്ങളുടെയും സാമ്പത്തിക മാതൃക ഭരണകൂട മുതലാളിത്തമാണെന്ന് കരുതപ്പെടുന്നു.

Tags:    

Similar News