എന്താണ് സൈബര്‍പാര്‍ക്ക്?

ഒരു സ്വയംഭരണ സ്ഥാപനമായ സൈബര്‍പാര്‍ക്ക് അത്യാധുനിക ഐടി സൗകര്യങ്ങള്‍ സംരംഭകര്‍ക്ക് പ്രാപ്യമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നു.

Update: 2022-01-13 04:55 GMT
story

കേരളത്തിലെ മലബാര്‍ മേഖലയിലെ ഐടി, ഐടിഇഎസ് വ്യവസായങ്ങളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കേരള...

കേരളത്തിലെ മലബാര്‍ മേഖലയിലെ ഐടി, ഐടിഇഎസ് വ്യവസായങ്ങളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐടി, ടെക്‌നോളജി പാര്‍ക്കാണ് സൈബര്‍പാര്‍ക്ക് കോഴിക്കോട്. 2009 ജനുവരി 28 ന് സൊസൈറ്റി ആക്റ്റ് 1860 പ്രകാരം ഇത് രജിസ്റ്റര്‍ ചെയ്തു. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് സൈബര്‍പാര്‍ക്ക് സ്ഥാപിച്ചത്, ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇതിന് ഒരു ജനറല്‍ ബോഡിയും ഒരു ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സും ഉണ്ട്, അതില്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ഇതിന് സെസ് (പ്രത്യേക സാമ്പത്തിക മേഖല), നോണ്‍ സെസ് ഓപ്ഷനുകള്‍ ഉണ്ട്. കേരളത്തിലെ മൂന്നാമത്തെ ഐടി ഹബ്ബാണ് കോഴിക്കോട് സൈബര്‍പാര്‍ക്ക്, മറ്റ് രണ്ടെണ്ണം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കുമാണ്. നെല്ലിക്കോട് 43 ഏക്കര്‍ ഭൂമി നിക്ഷേപകര്‍ക്കായി സെസിന് കീഴില്‍ വിജ്ഞാപനം ചെയ്യ്തിട്ടുണ്ട്. കോഴിക്കോട് താലൂക്കിലെ നെല്ലിക്കോട്, പന്തീരന്‍കാവ് വില്ലേജുകളിലായി
ചേവായൂരില്‍ മെഡിക്കല്‍ കോളേജിന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും തുറമുഖത്ത് നിന്ന് 10 കിലോമീറ്ററും അകലെയാണ് ഇത്.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്ക്, കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവയുടെ മികച്ച പ്രകടനത്തിന് ശേഷം കേരള സര്‍ക്കാര്‍ ഐടി/ഐടിഇഎസ് മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിന്റെ വടക്കന്‍ ഭാഗത്തെ ഒരു പ്രധാന ഐടി ഹബ്ബായി മാറ്റാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സൈബര്‍ പാര്‍ക്ക് സ്ഥാപിച്ചത്. ഒരു സ്വയംഭരണ സ്ഥാപനമായ സൈബര്‍പാര്‍ക്ക് അത്യാധുനിക ഐടി സൗകര്യങ്ങള്‍ സംരംഭകര്‍ക്ക് പ്രാപ്യമാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നു.

 

Tags:    

Similar News