പ്രതിസന്ധികാലത്ത് വിദ്യാഭ്യാസ വായ്പകള്‍ അടയ്ക്കാം

പണപ്പെരുപ്പം ഉയര്‍ന്നുവരുന്ന സാഹചര്യം ഇതര മേഖലയിലെ പോലെ വിദ്യാഭ്യാസ മേഖലയെയും ബാധിക്കും. പഠനച്ചെലവ് കുതിച്ചുയരുമ്പോള്‍ വായ്പ്പകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കോവിഡ് മഹാമാരി തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ കൃത്യസമയത്ത് അടച്ചുതീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. കാരണം പല സ്ഥാപനങ്ങളും കോവിഡിന്റെ പിടിയില്‍ നിന്ന് സാവധാനം മോചിതരായി വരുന്നതേയുള്ളു. വിദ്യാഭ്യാസ വായ്പ്പകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടച്ചു തീര്‍ക്കാന്‍ ഈ കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും. കാലാവധി കൂട്ടുക വിദ്യാഭ്യാസ വായ്പയുടെ കാലാവധി സാധാരണ ഗതിയില്‍ […]

Update: 2022-01-13 04:08 GMT

പണപ്പെരുപ്പം ഉയര്‍ന്നുവരുന്ന സാഹചര്യം ഇതര മേഖലയിലെ പോലെ വിദ്യാഭ്യാസ മേഖലയെയും ബാധിക്കും. പഠനച്ചെലവ് കുതിച്ചുയരുമ്പോള്‍...

പണപ്പെരുപ്പം ഉയര്‍ന്നുവരുന്ന സാഹചര്യം ഇതര മേഖലയിലെ പോലെ വിദ്യാഭ്യാസ മേഖലയെയും ബാധിക്കും. പഠനച്ചെലവ് കുതിച്ചുയരുമ്പോള്‍ വായ്പ്പകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കോവിഡ് മഹാമാരി തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പ്പകള്‍ കൃത്യസമയത്ത് അടച്ചുതീര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. കാരണം പല സ്ഥാപനങ്ങളും കോവിഡിന്റെ പിടിയില്‍ നിന്ന് സാവധാനം മോചിതരായി വരുന്നതേയുള്ളു. വിദ്യാഭ്യാസ വായ്പ്പകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അടച്ചു തീര്‍ക്കാന്‍ ഈ കാര്യങ്ങള്‍ നിങ്ങളെ സഹായിക്കും.

കാലാവധി കൂട്ടുക

വിദ്യാഭ്യാസ വായ്പയുടെ കാലാവധി സാധാരണ ഗതിയില്‍ 5-7 വര്‍ഷങ്ങളാണെങ്കില്‍ തൊഴില്‍ പ്രശ്‌നത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ ഇത് നീട്ടി വാങ്ങാവുന്നതാണ്. 10 വര്‍ഷമോ അതിലധികമോ ആയി കാലാവധി ഇങ്ങനെ ദീര്‍ഘിപ്പിക്കാം. കൂടിയ കാലയളവ് ഇ എം ഐ കുറയ്ക്കും. വായ്പ്പയെടുത്തയാള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമോ സമ്പാദിക്കാന്‍ തുടങ്ങിയ ശേഷമോ തിരിച്ചടവ് ആരംഭിക്കാന്‍ ഇതുവഴി സാധിക്കും.

പാര്‍ട്ട് ടൈം ജോലി

പഠനം ആരംഭിക്കുമ്പോള്‍ തന്നെ ലോണ്‍ അടവ് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. പഠനത്തിന്റെ ഒഴിവ് വേളകളില്‍ പാര്‍ട്ട് ടൈം ജോലിക്ക് സാധ്യത കണ്ടെത്തി അതിനുള്ള സാധ്യത ആരായാവുന്നതാണ്. കാരണം ഇക്കാലത്ത് ചെറിയ വരുമാനം പോലും വായ്പാ ബാധ്യതയില്‍ ഇളവ് നല്‍കും.

ചെലവ് ചുരുക്കാം

വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് തുടങ്ങി കഴിഞ്ഞാല്‍ അതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടി വരും. അപ്പോള്‍ നിങ്ങള്‍ മറ്റ് അനാവശ്യ ചെലവുകള്‍ ചുരുക്കേണ്ടിയും വരും. അല്ലാത്തപക്ഷം വായ്പ കൃത്യമായി അടച്ചു തീര്‍ക്കാന്‍ സാധിക്കാതെ വരും. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയില്‍ അനാവശ്യ ചെലവുകള്‍ വരുത്താതിരിക്കുക. ആവശ്യം അനാവശ്യം എന്നിങ്ങനെ ചെലവുകളെ വേര്‍തിരിക്കുക.

ഭാവി വരുമാനം

ഭാവിയില്‍ വലിയ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുക . ഇഷ്ടപ്പെട്ട കോഴ്സ് ചെലവേറിയതാണെങ്കിലും അതെടുക്കാന്‍ ശ്രമിക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഭാവിയില്‍ ഈ കോഴ്‌സിന് തൊഴില്‍ സാധ്യത കൂടി ഉണ്ടായിരിക്കണം.

Tags:    

Similar News