ഇന്‍ഡക്സ് ഫണ്ടുകളെ അറിയാം

ഇന്‍ഡക്സ് ഫണ്ടുകള്‍ ഒരു നിഷ്‌ക്രിയ നിക്ഷേപ രീതി പിന്തുടരുന്നു.

Update: 2022-01-13 06:21 GMT

ഓഹരി വിപണി സൂചികയുടെ (index) ഘടകങ്ങള്‍ക്ക് സമാനമായ രീതിയില്‍ (ഇന്‍ഡക്സില്‍ ഓഹരികള്‍ എപ്രകാരമാണോ വിന്യസിച്ചിരിക്കുന്നത് അതേ...

ഓഹരി വിപണി സൂചികയുടെ (index) ഘടകങ്ങള്‍ക്ക് സമാനമായ രീതിയില്‍ (ഇന്‍ഡക്സില്‍ ഓഹരികള്‍ എപ്രകാരമാണോ വിന്യസിച്ചിരിക്കുന്നത് അതേ രീതിയില്‍) തയ്യാറാക്കിയിട്ടുള്ള പോര്‍ട്ട്ഫോളിയോ ഉള്ള മൂ്യൂച്വല്‍ ഫണ്ട് അല്ലെങ്കില്‍ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടാണ് (ETF) ഇന്‍ഡക്സ് ഫണ്ട്. ഇത് നിക്ഷേപകര്‍ക്ക് വിശാലമായ വിപണി സാധ്യതകളും, കുറഞ്ഞ പ്രവര്‍ത്തനച്ചെലവും വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര തലത്തില്‍ ഇന്‍ഡെക്സ് ഫണ്ടുകള്‍ വളരെ പ്രചാരമുള്ളവയാണ്.

ഇന്‍ഡക്സ് ഫണ്ടുകള്‍ ഒരു നിഷ്‌ക്രിയ നിക്ഷേപ രീതി പിന്തുടരുന്നു. നിക്ഷേപകന്‍ വ്യക്തിപരമായി ഓരോ ഓഹരികളും തെരഞ്ഞെടുക്കുന്നതിന് പകരം ഒരു സൂചികയിലെ എല്ലാ മികച്ച ഓഹരികളിലും നിക്ഷേപിക്കാന്‍ ഇന്‍ഡക്സ് ഫണ്ടുകളിലൂടെ സാധിക്കും. ഇത് ഒരു നല്ല റിട്ടയര്‍മെന്റ് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണ്. ഓഹരികള്‍ കണ്ടെത്തി വില്‍ക്കുന്നതിനും, വാങ്ങുന്നതിനും പ്രത്യേക പരിശ്രമം ആവശ്യമില്ലാത്തതിനാല്‍ ഫണ്ട് മാനേജരുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ലഘൂകരിക്കപ്പെടുന്നു.

Tags:    

Similar News