മാര്‍ച്ചിലെത്തിയത് 19,271 കോടി എസ്‌ഐപി നിക്ഷേപം

  • 37 മാസമായി ഇക്വിറ്റികളിലേക്കുള്ള ഒഴുക്ക് ശ്രദ്ധേയമാണ്
  • മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ എസ്‌ഐപികളുടെ എണ്ണം 42,87,117 ആണ്
  • മ്യൂച്വല്‍ ഫണ്ട് ഫോളിയോകളും മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്

Update: 2024-04-11 11:01 GMT

എസ്‌ഐപിയിലെ കൈകാര്യം ചെയ്യുന്ന ആസ്തി മാര്‍ച്ചില്‍ 10,71,665.63 കോടി രൂപയായി ഉയര്‍ന്നു. ഫെബ്രുവരിയിലിത് 10,52,566.04 കോടി രൂപയായിരുന്നു. എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ് മാർച്ചിൽ രേഖപ്പെടിത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍ 19,186.58 കോടി രൂപയായിരുന്ന എസ്‌ഐപി നിക്ഷേപം മര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 19,270.96 കോടി രൂപയിലേക്കും എത്തിയിട്ടുണ്ട്.

മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ എസ്‌ഐപികളുടെ എണ്ണം 42,87,117 ആണ്. മ്യൂച്വല്‍ ഫണ്ട് ഫോളിയോകളും മാര്‍ച്ചില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. ഇത് 17,78,56,760 ആയാണ് ഉയര്‍ന്നത്. റീട്ടെയില്‍ മ്യൂച്വല്‍ ഫണ്ട് ഫോളിയോകളും (ഇക്വിറ്റി , ഹൈബ്രിഡ് , സൊല്യൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍) ഫെബ്രുവരിയിലെ 13,94,91,744 നെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 14,24,42,823 ല്‍ എത്തി.

റീട്ടെയില്‍ എയുഎം (ഇക്വിറ്റി, ഹൈബ്രിഡ്, സൊല്യൂഷന്‍ ഓറിയന്റഡ് സ്‌കീമുകള്‍) മാര്‍ച്ചില്‍ 31,20,006 കോടി രൂപയായിരുന്നു. ഫെബ്രുവരിയിലെ 8,20,17,700 അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 8,39,71,299 ആയി ഉയര്‍ന്നു.

37 മാസമായി ഇക്വിറ്റികളിലേക്കുള്ള ഒഴുക്ക് ശ്രദ്ധേയമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 14 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ആസ്തി നേട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത് 35 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 2021 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്.

Tags:    

Similar News