എന്‍ ജി ഒ, സാമൂഹ്യ ഇടപെടലുകളുടെ വേറിട്ട മുഖം

സര്‍ക്കാരിതര സ്ഥാപനം എന്ന അര്‍ത്ഥം വരുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ലോപമാണ് എന്‍ ജി ഒ. നിര്‍വചന പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനമാണ് ഇത്. സാമൂഹിക സംഘടനകള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ, സാമൂഹ്യ തലത്തിലോ, ദേശീയ, അന്തര്‍ദേശീയ തലത്തിലോ പ്രവര്‍ത്തിക്കുന്നവയാവാം. ആശയപരമായി മാനവിക മൂല്യ സംരക്ഷണം പ്രകൃതി സംരക്ഷണം തുടങ്ങിയ പൊതു നന്മയ്ക്കു വേണ്ടി രൂപീകരിച്ചസംഘടനകളായിരിക്കാം. എന്‍ജിഒകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് ലോക ബാങ്ക് തരം തിരിച്ചിരിക്കുന്നത്. വികസന പദ്ധതികള്‍ ആസൂത്രണം […]

Update: 2022-01-13 05:44 GMT
story

സര്‍ക്കാരിതര സ്ഥാപനം എന്ന അര്‍ത്ഥം വരുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ലോപമാണ് എന്‍ ജി ഒ. നിര്‍വചന പ്രകാരം...


സര്‍ക്കാരിതര സ്ഥാപനം എന്ന അര്‍ത്ഥം വരുന്ന നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ എന്നതിന്റെ ലോപമാണ് എന്‍ ജി ഒ. നിര്‍വചന പ്രകാരം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന, സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ലാത്ത സ്ഥാപനമാണ് ഇത്.


സാമൂഹിക സംഘടനകള്‍ എന്ന പേരിലും അറിയപ്പെടുന്ന ഇവ, സാമൂഹ്യ തലത്തിലോ, ദേശീയ, അന്തര്‍ദേശീയ തലത്തിലോ പ്രവര്‍ത്തിക്കുന്നവയാവാം. ആശയപരമായി മാനവിക മൂല്യ സംരക്ഷണം പ്രകൃതി സംരക്ഷണം തുടങ്ങിയ പൊതു നന്മയ്ക്കു വേണ്ടി രൂപീകരിച്ച
സംഘടനകളായിരിക്കാം.


എന്‍ജിഒകളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് ലോക ബാങ്ക് തരം തിരിച്ചിരിക്കുന്നത്. വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഓപ്പറേഷനല്‍ എന്‍ ജി ഒ. ഏതെങ്കിലും ആശയത്തിന്ന് വേണ്ടിയോ അവകാശങ്ങള്‍ക്ക് വേണ്ടിയോ
നിലകൊള്ളുകയും പൊതുനയം രൂപീകരിക്കുകയും ചെയുന്നതിനായ് നിലകൊള്ളുന്ന അഡ്വക്കസിയാണ് എന്‍ ജി ഒ.


ഇവയുടെ ഫണ്ടിംഗ് പല തരത്തിലാവാം. പ്രധാനമായും അംഗത്വ ഫീസ്,സ്വകാര്യ സംഭാവനകള്‍, വസ്തുക്കളോ സേവനങ്ങളോ വിറ്റു കൊണ്ടോ,
ഗ്രാന്റുകള്‍ വഴിയോ ഇവ ധനസമാഹരണം നടത്തുന്നു.

Tags:    

Similar News