പശു വളര്‍ത്താന്‍ ധനസഹായം

പശു ഫാമുകള്‍ ആരംഭിക്കാന്‍ പോകുകയാണോ എങ്കില്‍ നിങ്ങളിത് അറിയണം

Update: 2022-01-13 04:13 GMT

പശു ഫാമുകള്‍ ഇന്ന് സര്‍വസാധാരണമാണ്. വിവിധ ഏജന്‍സികളില്‍ നിന്ന് പല തരത്തിലുള്ള സാമ്പത്തിക സഹായം ഇതിന് ലഭ്യവുമാണ്. പശുവളര്‍ത്തല്‍ പദ്ധതിയിലൂടെ...

 

പശു ഫാമുകള്‍ ഇന്ന് സര്‍വസാധാരണമാണ്. വിവിധ ഏജന്‍സികളില്‍ നിന്ന് പല തരത്തിലുള്ള സാമ്പത്തിക സഹായം ഇതിന് ലഭ്യവുമാണ്. പശുവളര്‍ത്തല്‍ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് വരുമാനം കണ്ടെത്തുന്ന പദ്ധതിയാണ് കുടുംബശ്രീയുടെ ക്ഷീരസാഗരം. അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരാള്‍ക്ക് 2 വീതം പശുക്കളെ വാങ്ങുന്നതിന് സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്. അതായത് ഇവിടെ ഒരു ഗ്രൂപ്പിന് 10 പശുക്കള്‍ ഉണ്ടാകും 6,25,000 രൂപയാണ് ആകെ പ്രൊജക്റ്റ് തുക. 2,18,750 രൂപയാണ് ഒരു ഗ്രൂപ്പിനുള്ള സബ്‌സിഡി തുക. 1250 ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 2.1 ലക്ഷം രൂപ വീതം വരുമാനമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എങ്ങനെ നേടാം

പശുവളര്‍ത്തലില്‍ താത്പര്യമുളള, പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സി ഡി എസ് തലത്തില്‍ ഇതിനായി ആദ്യം ബോധവത്കരണം നല്‍കുന്നു. അതില്‍ താല്പര്യമുള്ള അംഗങ്ങളെ ഗ്രൂപ്പുകള്‍ ആക്കിതിരിച്ച് പിന്നീട് അവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. അടുത്ത ഘട്ടത്തില്‍ ഇവര്‍ക്ക് പശു വളര്‍ത്തലിന് വായ്പ ലഭ്യമാക്കുകയും ചെയ്യും. ഇതോടൊപ്പം ഗ്രൂപ്പുകള്‍ക്ക് വിദഗ്ധ പരിശീലനം
നല്‍കുകയും ചെയ്യും.

പിന്നീട് പദ്ധതിയിലുള്‍പ്പെട്ട അംഗങ്ങള്‍ക്ക് ബാധകമായ സബ്‌സിഡി തുക നല്‍കും. ഇതോടൊപ്പം പാല്‍ വിപണനത്തിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനും കൂടുതല്‍ ആദായകരമയി ഇത് കൈകാര്യം ചെയ്യുന്നതിനും സഹായകരമായ പദ്ധതിയുമുണ്ട്. പാലിന്റെ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുകയാണ് ഇവിടെ ലക്ഷ്യം.

മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

പാലില്‍ നിന്ന് പനീര്‍, തൈര്, എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഇത് ലക്ഷ്യം വയ്ക്കുന്നു. മില്‍ക്കി ലാറ്റെ എന്ന ബ്രാന്‍ഡ് നാമത്തില്‍ ആയിരിക്കും ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക. ഇതിലൂടെ ഓരോ യുണിറ്റിനും 25 ലക്ഷം രൂപയുടെ വിറ്റുവരവ് ആണ് പ്രതീക്ഷിക്കുന്നത്.

നിര്‍വഹണം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇമശ്രീ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ ആയിരിക്കും പ്രവത്തനം നടത്തുക. ഇത് കൂടാതെ കുടുംബശ്രീ അംഗങ്ങളായ ക്ഷീര കര്‍ഷകര്‍ക്ക് നിലവിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി 5 പേര്‍ വീതമുള്ള ഒരു യൂണിറ്റിന് പ്രവര്‍ത്തന മൂലധനമായി ഒരു വര്‍ഷത്തേക്ക് 4 % പലിശ നിരക്കില്‍ 1,00,000 രൂപ നല്‍കുന്ന പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്.

 

Tags:    

Similar News