കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഇതാണ്
ഇ-ഗവേണന്‍സിലെ മുന്‍നിര ഐ ടി നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സവിശേഷമായ നേട്ടം കൈവരിക്കാന്‍ ഈ നയങ്ങള്‍ കേരളത്തെ സഹായിച്ചു
കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ ഭാഗമാണ് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ (കെഎസ്ഐടിഎം). തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ ഭാഗമാണ് കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ (കെഎസ്ഐടിഎം). തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ ടി മിഷനില്‍, സര്‍ക്കാരില്‍ നിന്നും വ്യവസായ രംഗത്തു നിന്നുമുള്ള പ്രൊഫഷണലുകളുടെ ഒരു ടീമാണ് പ്രവര്‍ത്തിക്കുന്നത്.
കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ഗവേണിങ് ബോഡി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നത് ഐ ടി മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് ഐടി മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമാണ്. ജനറല്‍ ബോഡിയുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും യോഗങ്ങളുടെ കണ്‍വീനറാണ് കെ എസ് ഐ ടി എം ഡയറക്ടര്‍.
ഇ-ഗവേണന്‍സ്, മാനവ വിഭവശേഷി വികസനം, പൗരന്മാര്‍ക്കും സര്‍ക്കാരിനും ഇടയില്‍ വിവരങ്ങള്‍ കൈമാറുക, സര്‍ക്കാരും വ്യവസായവും തമ്മിലുള്ള ഇടപാടുകള്‍, ഡിജിറ്റല്‍ വിഭജനം, നിക്ഷേപക ഇടപെടലുകള്‍, ഭരണത്തില്‍ വേഗതയും സുതാര്യതയും കൈവരിക്കല്‍ തുടങ്ങി നിരവധി റോളുകള്‍ ഐ ടി മിഷന്‍ നിര്‍വഹിക്കുന്നു. 150 ലധികം ജീവനക്കാരാണ് ഐ ടി മിഷനില്‍ പ്രവര്‍ത്തിക്കുന്നത്.
1998-ല്‍ സംസ്ഥാന ഗവണ്‍മെന്റ് ആദ്യത്തെ ഐ ടി നയം പ്രഖ്യാപിച്ചു. അതെത്തുടര്‍ന്ന് കാലാനുസൃതമായ ഭേദഗതികള്‍ വരികയും ഇത് ഐ ടി മേഖലയുടെ കൂടുതല്‍ വികസനത്തിന് സമഗ്രമായ പിന്തുണ നല്‍കുകയും ചെയ്തു. ഇ-ഗവേണന്‍സിലെ മുന്‍നിര ഐ ടി നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ സവിശേഷമായ നേട്ടം കൈവരിക്കാന്‍ ഈ നയങ്ങള്‍ കേരളത്തെ സഹായിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ഇടപാടുകള്‍ നടത്താനും കഴിയുന്ന ഒരു സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഐ ടി മിഷനിലൂടെ വിഭാവനം ചെയ്യുന്നത്.