കര്‍ഷകത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനസഹായം

  പ്രളയത്തിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങള്‍ കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നു. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി 2020 തോടെ മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ഈ കണക്കൂകൂട്ടലുകളെ തകിടം മറിച്ച് കോവിഡ് 19 പിന്നാലെയെത്തി. മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വലിയ തോതിലാണ് കര്‍ഷക സമൂഹത്തെ ബാധിച്ചത്. ഉത്പന്നത്തിന് ന്യായവില കര്‍ഷകന്റെ അവകാശമാണ്. എന്നാല്‍ മഹാമാരിയുടെ വരവോടെ ന്യായവിലയുടെ കാര്യത്തില്‍ മാത്രമല്ല ഉത്പന്നങ്ങളുടെ വിതരണം അടക്കമുള്ള സമസ്ഥ മേഖലയും തകരാറിലായി. കയറ്റി അയക്കാന്‍ വാഹനങ്ങളും വില്‍പ്പന നടത്താന്‍ […]

Update: 2022-01-15 12:56 GMT

പ്രളയത്തിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങള്‍ കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നു. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി 2020 തോടെ...

 

പ്രളയത്തിലും കനത്ത മഴയിലും വലിയ നാശനഷ്ടങ്ങള്‍ കേരളത്തിലുടനീളമുള്ള കര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നു. ഇതുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി 2020 തോടെ മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ഈ കണക്കൂകൂട്ടലുകളെ തകിടം മറിച്ച് കോവിഡ് 19 പിന്നാലെയെത്തി. മഹാമാരിയുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി വലിയ തോതിലാണ് കര്‍ഷക സമൂഹത്തെ ബാധിച്ചത്.

ഉത്പന്നത്തിന് ന്യായവില കര്‍ഷകന്റെ അവകാശമാണ്. എന്നാല്‍ മഹാമാരിയുടെ വരവോടെ ന്യായവിലയുടെ കാര്യത്തില്‍ മാത്രമല്ല ഉത്പന്നങ്ങളുടെ വിതരണം അടക്കമുള്ള സമസ്ഥ മേഖലയും തകരാറിലായി. കയറ്റി അയക്കാന്‍ വാഹനങ്ങളും വില്‍പ്പന നടത്താന്‍ ജില്ലക്കയ്ക്കകത്തും പുറത്തുമുള്ള മാര്‍ക്കറ്റുകളും ഇല്ലാതായതോടെ പ്രതിസന്ധി ഇരട്ടിയായി.


ഇത്തരത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ കാര്‍ഷിക മേഖലയില്‍ ഉള്ളവരുടെ മുന്നോട്ടുളള ജീവിതത്തെ വഴി മുടക്കുമ്പോള്‍ കൈത്താങ്ങായി പല ക്ഷേമപദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിലൊന്നാണ് കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കായുള്ള ധനസഹായ പദ്ധതി.

ആര്‍ക്കൊക്കെ അപേക്ഷിക്കാം


കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ധനസഹായമാണിത്. കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. നവംമ്പറിലാണ് അപക്ഷ നല്‍കേണ്ടത്.

രേഖകള്‍ നല്‍കാം

അപേക്ഷക്കൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റ് , പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷിപത്രം എന്നിവ സമര്‍പ്പിക്കണം. ലളിതമായ നടപടിക്രമങ്ങളിലൂടെ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി.

 

Tags:    

Similar News